
കാട്ടുപന്നിയുടെ ആക്രമണമേറ്റ് കെഎസ്ആര്‍ടിസി ജീവനക്കാരന് പരിക്ക്. കരിമ്പാറ ചെവുണ്ണി സ്വദേശി കെ.ചന്ദ്രൻ നാണ് പരിക്കേറ്റത്.
പുലര്‍ച്ചെ 5.30ന് പാലക്കാട് ഡിപ്പോയില്‍ ജോലിക്കായ് പോവുമ്പോള്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനെ പല്ലാവൂര്‍ വിദ്യാലയ പരിസരത്ത് വച്ച് പന്നി വന്ന് ആക്രമിക്കുകയായിരുന്നു. ചന്ദ്രന് പാലക്കാട് ജില്ല ആശുപത്രിയില്‍ ചികില്‍സയിലാണ്.