KERALANEWSTrending

ഇനി നമ്മൾ പറയുന്നിടത് ബസ് നിർത്തും; രാത്രിയിൽ ബസ് നിർത്തുന്നതിന് പുതിയ സർക്കുലർ പുറത്തിറക്കി കെഎസ്ആർടിസി; മിന്നൽ ബസ് സർവീസുകൾക്ക് സർക്കുലർ ബാധകമല്ല

തിരുവനന്തപുരം : രാത്രിയിൽ ബസ് നിർത്തുന്നതിന് പുതിയ സർക്കുലർ പുറത്തിറക്കി കെഎസ്ആർടിസി എംഡി. സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എവിടെ ആവശ്യപ്പെടുന്നുവോ അവിടെ ബസ് നിർത്തിക്കൊടുക്കണമെന്ന് സർക്കുലറിൽ പറയുന്നു. രാത്രി എട്ടുമണി മുതൽ രാവിലെ ആറുമണിവരെയാണ് ഇളവ് നൽകിയിരിക്കുന്നത്. മിന്നൽ ബസ് സർവീസുകൾക്ക് സർക്കുലർ ബാധകമല്ല.

അതേസമയം കെഎസ്ആർടിസി ജീവനക്കാർക്കിടയിൽ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ മുന്നൂറിലധികം സർവീസുകൾ നിർത്തി. ശബരിമല ഡ്യൂട്ടിക്ക് പോയവരിൽ മിക്കവരും രോഗബാധിതരായി. തിരുവനന്തപുരത്ത് മാത്രം 80 ലധികം ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതായി റിപ്പോർട്ട്. തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ 25 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചീഫ് ഓഫീസിലും രോഗ വ്യാപനം രൂക്ഷമാണ്. എറണാകുളം ഡിപ്പോയിൽ 15 പേർക്ക് കൊവിഡ്. രോഗവ്യാപനത്തെ തുടർന്ന് ജീവനക്കാരില്ലാത്തതിനാൽ സംസ്ഥാനത്ത് ആകെ 399 ബസുകൾ ജീവനക്കാരില്ലാതെ സർവീസ് നിർത്തേണ്ട സാഹചര്യമാണുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close