KERALANEWS

ആർസിസിയിലേക്ക് സര്‍ക്കുലര്‍ സര്‍വീസ് ആരംഭിച്ച് കെഎസ്ആർടിസി; ആദ്യം യാത്ര ചെയ്യുന്ന 10000 പേർക്ക് സൗജന്യ യാത്ര നൽകി നിംസ് മെഡിസിറ്റിയും കനിവ് സംഘടനയും; സേവനം ലഭിക്കുന്നത് അർബുദ രോഗികൾക്കും കൂടെ യാത്ര ചെയ്യുന്ന ഒരാൾക്കും

തിരുവനന്തപുരം: റീജണല്‍ കാന്‍സര്‍ സെന്ററിലേക്ക് കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ രണ്ടു ബസുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു സര്‍വീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നിലവില്‍ റീജണല്‍ കാന്‍സര്‍ സെന്ററിലേക്ക് കെഎസ്ആര്‍ടിസി നടത്തുന്ന സര്‍വീസിന് പുറമെയാണിത്.

ആര്‍സിസിയില്‍ നിന്നും പുറപ്പെടുന്ന ഒന്നാമത്തെ സര്‍വീസ് ചാലക്കുഴി ലൈന്‍, പട്ടം സെന്റ് മേരീസ്, കേശവദാസപുരം, ഉള്ളൂര്‍ മെഡിക്കല്‍ കോളേജ് എസ്എടി, ശ്രീചിത്ര വഴി ആര്‍സിസിയില്‍ എത്തിച്ചേരും.

രണ്ടാമത്തെ സര്‍വീസ് ആര്‍സിസിയില്‍ നിന്ന് പുറപ്പെട്ട് മെഡിക്കല്‍ കോളജ്, മുറിഞ്ഞപാലം, കോസ്‌മോ, പൊട്ടക്കുഴി, വൈദ്യുതി ഭവന്‍, പട്ടം, എല്‍ഐസി, ചാലക്കുഴിലൈന്‍, മെഡിക്കല്‍ കോളജ്, എസ്എടി, ശ്രീചിത്ര വഴി ആര്‍സിസിയില്‍ എത്തിച്ചേരും.

ബസിൽ നിംസ് മെഡിസിറ്റിയും കനിവ് എന്ന സന്നദ്ധ സംഘടനയും സൗജന്യ യാത്രയ്ക്കായുള്ള സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്. ആദ്യം യാത്ര ചെയ്യുന്ന 10000 പേര്‍ക്കു വീതം ആണ് ഈ സേവനം ലഭ്യമാകുന്നത്. കാൻസർ രോഗികൾക്കും കൂടെ യാത്ര ചെയ്യുന്ന ഒരാൾക്കുമാണ് ഈ സൗജന്യ യാത്ര.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close