KERALANEWS

ഡ്യൂട്ടി സമയത്ത് മദ്യപാനം; അനധികൃതമായി ചാരായം കൈവശം വച്ചു: കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർക്ക് സസ്പെൻഷൻ

പാലാ∙ ചാരായം കൈവശം വച്ചതിന് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കെഎസ്ആർടിസി പാലാ ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ മേലുകാവ് ഇല്ലിക്കൽ ജയിംസ് ജോർജിനെ (48) ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ സസ്പെൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം കെഎസ്ആർടിസി ഡിപ്പോയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ജയിംസ് ജോർജിന്റെ ബാഗിൽനിന്ന് അര ലീറ്റർ ചാരായം പിടിച്ചെടുത്തിരുന്നു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോൺ, പ്രിവന്റീവ് ഓഫിസർ ബി.ആനന്ദരാജ്, സിഇഒമാരായ പി.എ.സാജിദ്, എം.എൻ.നന്ദു, ഷിബു ജോസഫ്, വി.വിനോദ് കുമാർ, സി.കണ്ണൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ജയിംസ് ജോലി സമയം മദ്യപിച്ചിരുന്നതായും എക്സൈസ് അധികൃതർ പറഞ്ഞു.

നേരത്തെ ജെയിംസ് ജോർജ് ചാരായവുമായി ഓഫീസിലെത്തുന്നുവെന്ന വിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് പാലാ എക്സൈസ് പ്രിവന്‍റീവ് ഓഫീസർ ബി ആനന്ദ രാജിന്‍റെ നേതൃത്വത്തിലുള്ള സംഘം ജെയിംസിനെ കുറച്ചു നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ ഓഫീസിൽ ചാരായം ഉണ്ടെന്ന വിവരത്തെ തുടർന്ന് യാത്രാക്കാരെന്ന മട്ടിൽ വേഷം മാറി ആനന്ദ രാജും സംഘവും അവിടേക്ക് എത്തി ജെയിംസിനെ വളഞ്ഞെങ്കിലും ചാരായം കണ്ടെത്താനായില്ല. അരിച്ചുപെറുക്കി പരിശോധിച്ചിട്ടും ചാരായം കണ്ടെത്താനാകാതെ വന്നതോടെ എക്സൈസ് സംഘം പിൻവാങ്ങുകയും ചെയ്തു. എന്നാൽ ഇതിനു ശേഷമാണ് മിന്നൽ പരിശോധനയ്ക്കായി കെ എസ് ആർ ടി സി വിജിലൻസ് സംഘം ഡിപ്പോയിൽ എത്തിയത്. ഇവർ നടത്തിയ പരിശോധനയിൽ ചാരായം കണ്ടെത്തുകയും ചെയ്തു.

ഇതേത്തുടർന്ന് കെ എസ് ആർ ടി സി വിജിലൻസ് സംഘം പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജേഷ് ജോണിനെ വിവരം അറിയിച്ചു. ഇദ്ദേഹത്തിന്‍റെ നിർദേശാനുസരണം ബി ആനന്ദ രാജും സംഘവും വീണ്ടും ഡിപ്പോയിലെത്തി ജെയിംസ് ജോണിനെതിരെ കേസെടുക്കുകയായിരുന്നു. ചാരായം കൈവശം വെച്ചെന്ന കുറ്റത്തിന് കേരള അബ്ക്കാരി ആക്ട് 1 1077, യു/എസ് 8(1), 8(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രതിയെ തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close