KERALANEWSTop News

കെഎസ്ആർടിസി ശമ്പള പരിഷ്കരണം; മന്ത്രിതല ചർച്ച പരാജയം; തൊഴിലാളി സംഘടനകളുടെ പണിമുടക്കിൽ മാറ്റമില്ല

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് മന്ത്രി തലത്തിൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ചർച്ച പരാജയപ്പെട്ടത്തോടെ തൊഴിലാളി സംഘടനകളുടെ പണിമുടക്കുമായി മുന്നോട്ട് തന്നെ പോകും. വെള്ളിയും ശനിയുമാണ് തൊഴിലാളി സംഘടനകൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കുമെന്നാണ് തൊഴിലാളി സംഘടനകൾ വ്യക്തമാക്കുന്നത്.

ശമ്പള പരിഷ്ക്കരണം നടപ്പാക്കാൻ ധനമന്ത്രിയുമായി വീണ്ടും കൂടിയാലോചനകൾ വേണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അഭിപ്രയപ്പെട്ടു. ആവശ്യങ്ങളിൽ വ്യക്തമായ മറുപടി നൽകാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് തൊഴിലാളി സംഘടനകൾ ആരോപിച്ചു. ശമ്പള പരിഷ്കരണം വൈകുന്നതിൽ ജീവനക്കാർക്കിടയിൽ വലിയ തരത്തിൽ അമർഷവും പ്രതിഷേധവും ഉയർന്ന് വന്നിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close