KERALANEWSTop News

വിദ്യാർത്ഥികൾക്കായി ബോണ്ട് സർവ്വീസ് നടത്താൻ കെഎസ്ആർടിസി; ഒക്ടോബർ 20 നു മുമ്പ് സ്കൂൾ ബസ്സുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: നവംബർ ഒന്നിന് തന്നെ സ്കൂളുകൾ തുറക്കാൻ സർക്കാർ ഒരുക്കങ്ങൾ നടത്തുകയാണ്. കോവിഡിന്റെ ഭീഷണി മുൻനിർത്തികൊണ്ടുതന്നെയുള്ള തീരുമാനം കുട്ടികളുടെ ഭാവിയെ മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ്. ഇപ്പോഴിതാ സ്കൂൾ ബസ്സുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ വിദ്യാർത്ഥികൾക്കായി ബോണ്ട് സർവ്വീസ് നടത്താൻ കെഎസ്ആർടിസി ഒരുങ്ങുന്നു. സ്കൂൾ മാനേജ്മെൻറ് ആവശ്യപ്പെട്ടാൽ ഏത് റൂട്ടിലേക്കും ബസ് സർ‍വ്വീസ് നടത്തുമന്ന് ഗതാഗതമന്ത്രി ആൻറണി രാജു പറഞ്ഞു. ഒക്ടോബർ 20 നു മുമ്പ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ നേരിട്ടെത്തി ബസ്സുകളുടെ ഫിറ്റ്നസ് ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

ബസുളുടെ എന്നതിൽ കുറവുള്ള സ്കൂളുകൾ നിരവധി ഉണ്ട്. ഇത്തരം സാഹചര്യത്തിൽ സ്കൂളുകളിലേക്ക് കുട്ടികളെ എങ്ങിനെ എത്തിക്കുമെന്നത് ആയിരുന്നു രക്ഷിതാക്കളുടെ പ്രധാന ആശങ്ക. കോവിഡ് ഭീഷണിയുള്ളതിനാൽ പൊതുഗതാഗതത്തെ ആശ്രയിക്കാൻ പലർക്കും മടിയാണ്. ഈ സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ സമയോചിത ഇടപെടൽ. നിലവിൽ സെക്രട്ടറിയേറ്റ് ജീവനക്കാർക്കും ആരോഗ്യപ്രവർത്തകർക്കും മാത്രമായി കെഎസ്ആർടിസി ബോണ്ട് സർവ്വീസ് നടത്തുന്നുണ്ട്.

വിദ്യാർത്ഥികള്‍ക്ക് വേണ്ടി യാത്ര പ്രോട്ടോകോള്‍ ഇറക്കും. ഒരു സീറ്റിൽ ഒരു വിദ്യാർത്ഥിയെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുളളൂ. എല്ലാ സ്കൂള്‍ ബസ്സിലും തെർമ്മൽ സ്കാനറും സാനിറ്റൈസറും നിർബന്ധമാക്കും. പ്രോട്ടോകോള്‍ പാലിക്കാത്ത സ്വകാര്യ ബസ്സുകള്‍ക്കെതിരെയും നടപടിയുണ്ടാകും. ഒന്നര വർഷമായി ബസ്സുകള്‍ നിരത്തിലിറക്കാത്തതിനാൽ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. പല സ്കൂള്‍ ബസ്സുകള്‍ക്കും ഇൻഷുറൻസ് കുടിശ്ശികയുമുണ്ട്. നീണ്ട ഇടവേളയ്ക്കു ശേഷം സ്കൂളുവുകളിലേക്ക് എത്തുന്ന കുട്ടികൾക്കായി യാത്രാസംവിധാനങ്ങൾ ഒരുക്കാനാണ് കൂട്ടായ ശ്രമം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close