KERALANEWS

ശമ്പളമില്ലാതെ കെഎസ്ആർടിസി; സെപ്റ്റംബർ മാസത്തെ ശമ്പളം ഇനിയും വിതരണം ചെയ്തിട്ടില്ല; സമരത്തിനൊരുങ്ങി ജീവനക്കാർ

തിരുവനന്തപുരം: ഈ മാസവും ജീവനക്കാർക്ക് ശമ്പളം നൽകാനാകാതെ പ്രതിസന്ധിയിലാവുകയാണ് കെഎസ്ആർടിസി. ഏഴാംതീയതി ആയിട്ടും സെപ്റ്റംബർ മാസത്തെ ശമ്പളം ഇനിയും വിതരണം ചെയ്തിട്ടില്ല. 80 കോടി അധിക തുക സർക്കാർ അനുവദിക്കാതെ ശമ്പളം നൽകാനാകില്ല. കെഎസ്ആർടിസിയുടെ ഇത് സംബന്ധിച്ച അപേക്ഷ ഇനിയും ധനകാര്യവകുപ്പ് പരിഗണിച്ചിട്ടില്ല.

കഴിഞ്ഞ മാസവും എട്ടാം തീയതിയ്ക്ക് ശേഷമാണ് കെഎസ്ആർടിസിയിൽ ശമ്പളം വിതരണം ചെയ്തത്. ശമ്പളം വൈകുന്നതിലും, ശമ്പള പരിഷ്കരണം നടത്താത്തതിലും പ്രതിഷേധിച്ച് കെഎസ്ആർടിസി ബിഎംഎസ് യൂണിയൻ ഇന്ന് പ്രതിഷേധ ധർണ നടത്തും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close