KERALANEWS

കുടുംബശ്രീ ഓൺലൈൻ ഷോപ്പിംഗ് ; 40 % ഡിസ്‌കൗണ്ട്

തിരുവനന്തപുരം: ഓണക്കാലത്തിനു മിഴിവേകാൻ ഓൺലൈൻ ഷോപ്പിംഗ് ഉത്സവവുമായി കുടുംബശ്രീ. www.kudumbashreebazar.com എന്ന പോർട്ടൽ വഴി ‘ഓണം ഉത്സവ്‌’ എന്ന ഷോപ്പിംഗ് ഉത്സവം ഓഗസ്ററ് 18ന് ആരംഭിക്കും. ഓണസദ്യയൊരുക്കാനുള്ള പായസം മിക്സും ചിപ്സും ശർക്കരവരട്ടിയും ഉൾപ്പെടെ കുടുംബശ്രീയുടെ മുഴുവൻ ഉൽപന്നങ്ങളും വാങ്ങാനാകും. എല്ലാ ഉൽപന്നങ്ങൾക്കും കുടുംബശ്രീ നൽകുന്ന 10 ശതമാനവും സംരംഭകർ നൽകുന്നതും കൂടി ചേർത്ത് 40% വരെ ഡിസ്കൗണ്ട് നൽകിയാണു വിൽപന. 1000 രൂപയിൽ കൂടുതൽ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് 10% അധിക ഡിസ്ക്കൗണ്ടും ലഭിക്കും.

ഓർഡർ ചെയ്യുന്ന ഉൽപന്നങ്ങൾ തപാൽ വകുപ്പുമായി ചേർന്ന് ഡെലിവറി ചാർജ് ഇല്ലാതെ എത്തിക്കും. 18ന് ഉച്ചയ്ക്കു 12നു മന്ത്രി എം.വി ഗോവിന്ദൻ ഷോപ്പിങ് ഉത്സവ് ഉദ്ഘാടനം ചെയ്യും. വിവിധ ചിപ്സ്, ശർക്കരവരട്ടി, അച്ചാറുകൾ, ധാന്യപ്പൊടികൾ, കറിപ്പൊടികൾ, മസാലക്കൂട്ട്, ജൈവ അരി, ജാം, സ്ക്വാഷ്, കശുവണ്ടി, വാളൻപുളി, സോപ്പ്, ലോഷൻ, സാനിറ്റൈസർ, മാസ്ക് എന്നിവ ഉൾപ്പെടെ എല്ലാവിധ സാധനങ്ങളും എവിടെ ലഭ്യമാണ്. ഇടുക്കി ജില്ലയിലെ ഗോത്രവർഗ മേഖലയിലെ സംരംഭകരും പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ നിന്നുളള സംരംഭകരും അവരുടെ ഉത്പന്നങ്ങൾ പോർട്ടലിൽ നൽകിയിട്ടുണ്ട്. ഓഗസ്ററ് 31 ന് മേള അവസാനിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close