Movies

‘അറിയിപ്പിനെ’ കുറിച്ചുള്ള അറിയിപ്പ് നൽകി കുഞ്ചാക്കോ ബോബൻ ; പ്രീ പ്രൊഡക്ഷൻ ആരംഭിച്ചു

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന അറിയിപ്പിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. തന്റെ സോഷ്യൽ മീഡിയയിലൂടെ കുഞ്ചാക്കോ ബോബൻ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരെ അറിയിച്ചത്. മഹേഷ് നാരായണനും കുഞ്ചാക്കോ ബോബനും ഷെബിൻ ബെക്കറും നിൽക്കുന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻ പങ്കു വെച്ചിരിക്കുന്നത്. തന്നെ ഏറ്റവും കൂടുതൽ എഡിറ്റ് ചെയ്തിരിക്കുന്ന ആളുടെ ചിത്രത്തിലെ ആഴമേറിയ കഥാപാത്രത്തെ അവതരിപ്പിക്കാനായി കാത്തിരിക്കുന്നു എന്നാണ് ചിത്രം പങ്കുവെച്ചു കുഞ്ചാക്കോ ബോബൻ കുറിച്ചത്. മൂവരും നേരത്തെ ഒന്നിച്ച ചിത്രം ടേക്ക് ഓഫാണ്.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FKunchackoBoban%2Fposts%2F2058549557630838&show_text=true&width=500

മഹേഷ് നാരായണൻ സംവിധാനം ചെയ്ത സീ യു സൂൺ, മാലിക് എന്നീ ചിത്രങ്ങൾ നേരിട്ട് ആമസോണിൽ വരുകയും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷം ബോളിവുഡിലും മഹേഷ് നാരായണന്റെ സംവിധാനത്തിൽ ചിത്രം ഒരുങ്ങുന്നു എന്ന വാർത്ത വന്നിരുന്നു. ഫഹദ് തന്നെ നായകനായ മലയൻകുഞ്ഞ് എന്ന സിനിമയുടെ തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചതും മഹേഷ് നാരായണനാണ്. ചാർളി, തണ്ണീർമത്തൻ ദിനങ്ങൾ തുടങ്ങിയ സിനിമകളുടെ നിർമ്മാതാവാണ് ഷെബിൻ ബെക്കർ. കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിന് ശേഷം ഉദയ പിക്‌ചേഴ്‌സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബൻ നിർമ്മിക്കുന്ന സിനിമയുമാണ് അറിയിപ്പ്. സിനിമയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close