KERALANEWSTop News

കുണ്ടറ കേസ്; വിവാദങ്ങൾക്കിടെ എകെ ശശീന്ദ്രൻ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും; സംസ്ഥാന സര്‍ക്കാരിനും ഇടതുമുന്നണിക്കും നാണക്കേടുണ്ടാക്കുന്ന സമീപനമാണ് മന്ത്രി എ.കെ ശശീന്ദ്രന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് സിപിഎമ്മം

തിരുവനന്തപുരം: കുണ്ടറ കേസ് വിവാദത്തില്‍ നില്‍ക്കെ മന്ത്രി എകെ ശശീന്ദ്രന്‍ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. മന്ത്രിസഭാ യോഗത്തിന് മുന്നോടിയായിട്ടാവും കൂടിക്കാഴ്ച. സ്ത്രീ സുരക്ഷയില്‍ തുടര്‍ച്ചയായി വീഴ്ചയുണ്ടായ കേരളത്തില്‍ സര്‍ക്കാരും പോലീസും സമ്പൂര്‍ണ്ണ പരാജയമാണന്ന ആരോപണം ശക്തമായിരിക്കെയാണ് വീഴ്ച്ചയ്ക്ക് ആക്കം കൂട്ടുന്ന തരത്തില്‍ മന്ത്രി പക്ഷത്തുനിന്നും ഇത്തരത്തില്‍ പെരുമാറ്റ മുണ്ടായതെന്ന് എന്‍സിപി നേതാക്കാള്‍ പറഞ്ഞു.

എന്‍സിപി നേതാക്കള്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുമായും യോഗം ചേരും. സംസ്ഥാന സര്‍ക്കാരിനും ഇടതുമുന്നണിക്കും നാണക്കേടുണ്ടാക്കുന്ന സമീപനമാണ് മന്ത്രി എ.കെ ശശീന്ദ്രന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് സിപിഎമ്മിന്റെ പക്ഷം. സ്ത്രീ സുരക്ഷയില്‍ തുടര്‍ച്ചയായി വീഴ്ചയുണ്ടായ കേരളത്തില്‍ സര്‍ക്കാരും പോലീസും സമ്പൂര്‍ണ്ണ പരാജയമാണെന്ന ആരോപണം ശക്തമായിരുന്നു.

സത്രീധന പീഡന കൊലപാതകങ്ങളും, വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുടെ മോശം പരാമര്‍ശവും സര്‍ക്കാരിന്റെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചു. ഇതിനിടെയാണ് സ്ത്രീ സംരക്ഷണത്തിന് നേതൃത്വം നല്‍കേണ്ട മന്ത്രി യുവതിയെ അക്രമിക്കാന്‍ ശ്രമിച്ച സംഭവം ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചത്.ഇത് സര്‍ക്കാരിനെ കാര്യമായി ബാധിക്കുമെന്നുറപ്പായതോടെ മുഖ്യമന്ത്രി എകെ ശശീന്ദ്രനുമായി ഫോണില്‍ സംസാരിച്ചത്.

പാര്‍ട്ടിക്കകത്തെ പ്രശ്‌നം എന്ന നിലയിലാണ് വിഷയത്തില്‍ ഇടപെട്ടതെന്നും പീഡന പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നുമായിരുന്നു ശശീന്ദ്രന്റെ പ്രതികരണം. ഇതില്‍ തൃപ്തനാവാത്തതിനാലാണ് മുഖ്യമന്ത്രി നേരിട്ട് കാണാന്‍ മന്ത്രിയോട് നിര്‍ദ്ദേശിച്ചത്. എന്‍സിപി സംസ്ഥാന ഭാരവാഹികളുമായി സിപിഎം സംസ്ഥാന സെക്രട്ടറിയും കൂടിക്കാഴ്ച നടത്തും.

അതേസമയം, വിഷയത്തില്‍ അന്വേഷണം നടത്താന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യൂസ് ജോര്‍ജിനെ എന്‍സിപി ചുമതലപ്പെടുത്തി. ശശീന്ദ്രന്‍ മന്ത്രിയാവുന്നതിനെതിരെ ആദ്യഘട്ടം മുതല്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുണ്ടായിരുന്നു. എതിര്‍ ചേരിയിലുള്ളവര്‍ അവസരം മുതലെടുത്താല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ആദ്യ വിക്കറ്റായ എകെ ശശീന്ദ്രന് രണ്ടാം പിണറായി സര്‍ക്കാരിലും അതേ അവസ്ഥ ഉണ്ടായേക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close