KERALA

കുണ്ടറ പീഡനക്കേസില്‍ മന്ത്രിക്ക്‌ ലോകായുക്തയുടെ ക്ലീന്‍ ചിറ്റ്‌, സിഡി വിശ്വാസയോഗ്യമല്ലെന്നും ലോകായുക്ത

തിരുവനന്തപുരം: മന്ത്രി എ.കെ.ശശീന്ദ്രനെതിരായ കുണ്ടറ പീഡന കേസ് ഒത്തുതീർപ്പിൽ തെളിവുകൾ ഇല്ലെന്ന് ലോകായുക്ത. പായ്​ചിറ നവാസ് നല്‍കിയ പരാതിയാണ് തെളിവുകൾ ഇല്ലെന്നു പറഞ്ഞ് ലോകയുക്ത തള്ളിയത്. മന്ത്രി സംസാരിച്ചത് സ്വന്തം പാര്‍ട്ടിയുടെ ലോക്കല്‍ നേതാവിനോടാണ് അതിനെ കേസില്‍ ഇടപെട്ടതായി വ്യാഖ്യാനിക്കനാകില്ലെന്നും, തെളിവായി ഹാജരാക്കിയ സി.ഡി വിശ്വാസ്യയോഗ്യമല്ലെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി.

മന്ത്രി എ കെ ശശീന്ദ്രന്‍ അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ നടത്തിയതായും അതുകൊണ്ട് തന്നെ അദ്ദേഹം മന്ത്രിയായി തുടയുന്നതിൽ അർഥമില്ലെന്നും പറഞ്ഞാണ് പരാതി സമർപ്പിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശനെ മുഖ്യസാക്ഷിയായി വിസ്​തരിക്കണമെന്നും നവാസ് നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, മന്ത്രിയെ സുരക്ഷിതനാക്കി തന്നെയാണ് മുഖ്യമന്ത്രിയും പാർട്ടിയും നിലപാടുകൾ സ്വീകരിച്ചത്. മന്ത്രി ശശീന്ദ്രനെതിരെ മുൻപും ഫോൺ വിളി വിവാദം ഉണ്ടായിട്ടുണ്ട്. ആ കേസും ഇതേ അവസ്ഥയിൽ തന്നെ തെളിവുകളും സാക്ഷികളുമില്ലാതെ നിലനിൽക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close