KERALANEWS

കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ ടി ജലീൽ; ലീഗിന്റെ സ്വിസ് ബാങ്കാണ് എ ആർ നഗർ ബാങ്ക്; തട്ടിപ്പിന്റെ സൂത്രധാരൻ കുഞ്ഞാലിക്കുട്ടി; കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹവാല ഇടപാടുകൾ നടത്തിയെന്നും ജലീൽ

കോഴിക്കോട്: എ ആർ നഗർ ബാങ്ക് തട്ടിപ്പിന് പിന്നിൽ കുഞ്ഞാലിക്കുട്ടിയും ബിനാമി ഹരികുമാറുമെന്ന് എം എൽ എ കെ ടി ജലീൽ. പി കെ കുഞ്ഞാലിക്കുട്ടിയുടെ ബിനാമി ഹരികുമാറാണ് 862 വ്യാജ അക്കൗണ്ടുകളുണ്ടാക്കിയത്. എ ആർ നഗർ ബാങ്ക് തട്ടിപ്പിന്റെ സൂത്രധാരൻ പി കെ കുഞ്ഞാലിക്കുട്ടിയാണെന്നും ജലീൽ ആരോപിച്ചു.

10 വർഷത്തിനിടെ 1021 കോടിയുടെ തട്ടിപ്പാണ് എ.ആർ നഗർ സർവീസ് സഹകരണ ബാങ്കിലൂടെ നടത്തിയെന്നും കെടി ജലീൽ ആരോപിച്ചു. പികെ കുഞ്ഞാലിക്കുട്ടിയാണ് മുഖ്യ സൂത്രധാരനെന്നും മുൻ ബാങ്ക് സെക്രട്ടറി ഹരികുമാറും തട്ടിപ്പിൽ പങ്കാളിയാണെന്നും ജലീൽ പറഞ്ഞു.

വ്യാപകമായി കള്ളപ്പണം വെളുപ്പിക്കലും തിരിമറിയും കുഞ്ഞാലിക്കുട്ടിയും ഹരികുമാറും ചേർന്നാണ് നടത്തിയത്. രാജ്യത്തെ തന്നെ ഞെട്ടിപ്പിക്കുന്ന ഇടപാടുകൾ ഇതുമായി ബന്ധപ്പെട്ട് നടന്നു. എ ആർ നഗർ ബാങ്ക് ലീഗിന്റെ സ്വിസ് ബാങ്ക് ആക്കി മാറ്റുകയായിരുന്നുവെന്ന് കെ ടി ജലീൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എ.ആർ നഗർ ബാങ്ക് അഴിമതി ആരോപണം സഹകരണ വകുപ്പ് അന്വേഷണ സംഘം അന്വേഷിച്ചു. ജില്ലാ ജോയിൻറ് റജിസ്ട്രാർക്ക് റീപോർട്ട് സമർപ്പിച്ചു. അബ്ദുറഹ്മാൻ രണ്ടത്താണിക്ക് 50 ലക്ഷം രൂപ ബാങ്കിൽ നിന്നും വായ്പ നൽകി.

പി കെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ 3 കോടി അനധികൃത നിക്ഷേപം ആർ ബി ഐ അന്വേഷണത്തിലാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ രണ്ടത്താണി ഉൾപ്പെടെ ലീഗ് നേതാക്കൾക്ക് വാരിക്കോരി എ ആർ ബാങ്ക് വായ്പ നൽകിയെന്നും കെ ടി ജലീൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

എ ആർ നഗർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ദേശദ്രോഹ കള്ളപ്പണ ഇടപാടും നടന്നു. കുഞ്ഞാലിക്കുട്ടിയുടെ മകൻ ഹവാല ഇടപാടുകൾ നടത്തി. ബാങ്കിലെ പരിശോധനക്ക് വിധേയമാക്കിയ 257 കസ്റ്റമർ ഐഡികളിൽ 862 ഉം ബിനാമി അക്കൗണ്ടുകളാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close