KERALANEWS

കുതിരാനിലെ ലൈറ്റുകളും ക്യാമറയും തകർത്ത ലോറി പിടികൂടി; പത്ത് ലക്ഷം രൂപ നാശ നഷ്ടമുണ്ടാക്കിയ ലോറി ഇരുമ്പുപാലം സ്വദേശിയുടേത്; ലോറി തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച്

തൃശൂർ: കുതിരാൻ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകർത്ത് വ്യാപക നാശനഷ്ടമുണ്ടാക്കിയ ടിപ്പര്‍ ലോറി പിടികൂടി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പീച്ചി പോലീസ് ലോറി പിടികൂടുകയായിരുന്നു. നിർമ്മാണ കമ്പനിയുടെ സബ് കോണ്ട്രാക്ട് എടുത്ത വാഹനമാണ് പൊലീസ് പിടികൂടിയത്. ഇരുമ്പുപാലം സ്വദേശിയുടെ ലോറി ദേശീയപാത നിർമാണ കരാർ കമ്പനിയായ കെ.എം.സിക്ക് വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ ഓടിയിരുന്നതാണ്​.

ഉദ്‌ഘാടനത്തിന് പിന്നാലെയാണ് കുതിരാൻ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും ടിപ്പർ ലോറി തകർത്തത്. പിൻഭാഗം ഉയർത്തി ടിപ്പർ ലോറി ഓടിച്ചതുമൂലം വൻ നാശ നഷ്ടമാണുണ്ടായത്. അപകടമുണ്ടാക്കിയ ലോറി നിർത്താടാതെ ഓടിച്ചുപോവുകയായിരുന്നു.

ഇന്നലെ രാത്രി 8.45 ഓടേയാണ് സംഭവം. ഏകദേശം പത്തുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. 104 ലൈറ്റുകളും ക്യാമറകളും പൂർണമായും തകർന്നു. ഒന്നാം തുരങ്കത്തിൽ പാലക്കാട് നിന്ന് തൃശൂർ ഭാഗത്തേയ്ക്ക് വരുന്ന ഭാഗത്താണ് ലൈറ്റുകളും സിസിടിവിയും തകർന്നത്. തുരങ്കത്തിന്റെ തുടക്കത്തിൽ 90 മീറ്റർ വരെ ദൂരത്തിൽ സ്ഥാപിച്ചിരുന്ന ലൈറ്റുകളാണ് നശിച്ചത്. ഡ്രൈവറുടെ അശ്രദ്ധയാണ് നാശനഷ്ടങ്ങൾക്ക് ഇടയാക്കിയതെന്നാണ് വിലയിരുത്തൽ.

ലൈറ്റുകൾ പൊട്ടിവീണത് അറിഞ്ഞ് വണ്ടി നിർത്തി പിൻഭാഗം താഴ്ത്തിയാണ് ടിപ്പർ ലോറി ഡ്രൈവർ യാത്ര തുടർന്നത്. വെളിച്ച സംവിധാനത്തിന്റെ ഭാഗമായി സ്ഥാപിച്ച ലൈറ്റുകളാണ് തകർന്നത്. എളുപ്പം കിട്ടാൻ ബുദ്ധിമുട്ടുള്ള തരം ലൈറ്റായതിനാൽ വെളിച്ച സംവിധാനം പുനഃസ്ഥാപിക്കാൻ സമയമെടുത്തേക്കാം. രണ്ടാം തുരങ്കം തുറന്ന പശ്ചാത്തലത്തിൽ ഇതുവഴിയുള്ള തിരക്ക് കുറഞ്ഞതിനാൽ വാഹനഗതാഗതത്തെ ബാധിക്കില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇന്നലെയാണ് രണ്ടാം തുരങ്കപാത ഗതാഗതത്തിനായി തുറന്നുകൊടുത്തത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close