KERALANEWS

ഓണത്തിന് തുറക്കാൻ കാത്തുവെച്ച തുരങ്കം; സംസ്ഥാന സര്‍ക്കാരിന്‌ പണി കൊടുത്ത്‌ കുതിരാന്‍ തുരങ്കം ജനങ്ങള്‍ക്ക്‌ തുറന്ന്‌ കൊടുത്ത്‌ മോദി സര്‍ക്കാര്‍; പൊതുജനങ്ങളെക്കൊണ്ട്‌ തുരങ്കം ഉദ്‌ഘാടനം ചെയ്യിച്ച്‌ പുത്തന്‍ മാതൃക; മോദിക്ക്‌ അഭിനന്ദന പ്രവാഹം


ന്യൂഡല്‍ഹി: കുതിരാന്‍ തുരങ്കത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ സിപിഎം നടത്തുന്ന ശ്രമങ്ങള്‍ പൊതുജനങ്ങള്‍ക്ക്‌ മുന്നില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ കെടുത്തുകയാണ്‌. സംസ്ഥാന സര്‍ക്കാരിന്‌ പുറമെ സ്ഥലം എംപിയും കുതിരാന്‍ തുരങ്കം അതിവേഗത്തില്‍ പൂര്‍ത്തിയായതിന്റെ ക്രെഡിറ്റ്‌ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുണ്ട്‌.


എന്നാല്‍ ദേശീയ പാത അതോറിറ്റിയുടെ ഭാഗമാണ്‌ കുതിരാന്‍ തുരങ്കം എന്നത്‌ ഈ കൂട്ടരെല്ലാം വല്ലാതെ മറന്ന്‌ പോകുന്നുവെന്നത്‌ ഇവരെ അപഹാസ്യരാക്കുകയാണ്‌. മന്ത്രിപ്പടയുടെ ഷോഓഫ്‌ ഒഴിവാക്കി ഏറെ ലളിതമായി പൊതുജനങ്ങളെക്കൊണ്ട്‌ തുരങ്കം ഉദ്‌ഘാടനം ചെയ്യിച്ച മോദിയുടെ നടപടി ഇതിനകം തന്നെ ഏറെ ശ്ലാഘിക്കപ്പെട്ടു. നീണ്ട വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ്‌ മണ്ണൂത്തി -വടക്കാഞ്ചേരി ദേശീയ പാതയിലെ കുതിരാന്‍ തുരങ്കം തുറന്നത്‌.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ്‌ തുരങ്കങ്ങളിലൊന്ന്‌ ഭാഗികമായി തുറന്നത്‌. ഉദ്‌ഘാടന ചടങ്ങുകളില്ലാതെ തുരങ്കത്തിന്റെ ഒരു ഭാഗം തുറക്കാന്‍ മന്ത്രി നിതിന്‍ ഗഡ്‌കരി ദേശീയ പാത അതോറിറ്റിക്ക്‌ നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച്‌ ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍ തുരങ്കം തുറക്കാനുള്ള അനുമതി ജില്ലാ ഭരണകൂടത്തിന്‌ കൈമാറി.

ഇരട്ടതുരങ്കങ്ങളിലെ പാലക്കാട്‌ നിന്ന്‌ തൃശൂരേക്കുള്ള ഇടതുതുരങ്ക പാതയാണ്‌ കളക്ടര്‍ ഹരിത വി കുമാറിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം തുറന്ന്‌ കൊടുത്തത്‌. ഇതേ തുടര്‍ന്ന്‌ തുരങ്കപ്പാതയിലൂടെ ജൂലൈ 31ന് വൈകിട്ട്‌ മുതല്‍ വാഹനങ്ങളും കടത്തി വിട്ടു. സംസ്ഥാനത്തെ ആദ്യ തുരങ്ക പാതയാണ്‌ കുതിരാനിലേത്‌.

ഓഗസ്റ്റ് ഒന്ന്, രണ്ട് അല്ലെങ്കില്‍ ഓണത്തിന് മുന്‍പ് ഒരു തുരങ്കം തുറക്കും എന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തിന് പിന്നീട് ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചില്ല. തുരങ്കം സന്ദര്‍ശിച്ച ദേശീയപാത ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് കിട്ടുക എന്നത് മാത്രമാണ് അവശേഷിച്ചിരുന്ന ഒരേ ഒരു കാര്യം. അടുത്തയാഴ്ചയോടെ ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും റീജണല്‍ ഓഫീസിന് കൈമാറിയ റിപ്പോര്‍ട്ടിന് അംഗീകാരം ലഭിക്കുക കൂടി ചെയ്തതോടെയാണ് തുരങ്കം മുന്നറിയിപ്പില്ലാതെ തുറക്കാനുള്ള തീരുമാനമുണ്ടായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close