KERALANEWSTop News

മഴ ചതിച്ചു; കൊയ്തെടുത്ത് അരിയാക്കേണ്ട നെല്ല് വീണുകിടന്ന് കിളിര്‍ത്ത് നശിച്ചു; കണ്ണീരോടെ കുട്ടനാട്ടിലെ കർഷകർ

കുട്ടനാട്: മഴയുടെ വരവ് ഏറ്റവും അധികം ബാധിച്ചത് കർഷകരെയാണ്. കുട്ടനാടൻ കർഷകർക്ക് ഇത്തവണയും മഴ നൽകിയത് കണ്ണീരു തന്നെയാണ്. കൊയ്യേണ്ട നെല്ലെല്ലാം മഴ കനത്തതോടെ വീണു നശിച്ചു. കുട്ടനാട്ടിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായ നെടുമുടി മാത്തൂര്‍ പാടത്ത് ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. കുട്ടനാട്ടിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായ നെടുമുടി മാത്തൂര്‍ പാടമാണിത്. കൊയ്തെടുത്ത് അരിയാക്കേണ്ട നെല്ലാണ് വീണുകിടന്ന് കിളിര്‍ത്ത് നശിച്ചത്. നല്ല വിളവാണ് ഇത്തവണ പ്രതീക്ഷിച്ചിരുന്നത്. കൊയ്ത്തിന് യന്ത്രങ്ങളും ലഭ്യമായി. എന്നാല്‍ മഴ ചതിച്ചു.

കൊയ്ത്ത് പൂര്‍ത്തിയാക്കേണ്ട സമയം കഴിഞ്ഞിട്ട് ദിവസങ്ങളായി. ഏക്കറിന് മൂന്നരക്വിന്റല്‍ നെല്ല് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന കര്‍ഷകര്‍ ഒരു ക്വിന്റലെങ്കിലും കിട്ടിയാല്‍ ഭാഗ്യമെന്നാണ് ഇപ്പോള്‍ കരുതുന്നത്. ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. 543 ഏക്കര്‍ വരുന്നതാണ് മാത്തൂര്‍ പാടശേഖരം. 281 കര്‍ഷകരാണ് പാടേശഖരത്തിലുള്ളത്. മഴ തുടര്‍ന്നാല്‍ നെല്ല് മുഴുവന്‍ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.

അതെ സമയം സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. മധ്യ, വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആറ് ജില്ലകളിൽ ഓറ‍‌ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. റെഡ് അലർട്ടിന് സമാനമായ ജാഗ്രത എല്ലാ ജില്ലകളിലും തുടരണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും തുടർച്ചയായ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

മത്സ്യ തൊഴിലാളികൾ കടലിൽ പോകരുത്. തെക്ക് കിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴി മൂലം പടിഞ്ഞാറൻ കാറ്റ് കേരളാ തീരത്ത് ശക്തമായതാണ് മഴ തുടരാൻ കാരണം. രണ്ട് ദിവസം കൂടി നിലവിലെ മഴ തുടരാനാണ് സാധ്യത.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close