NEWSWORLD

ട്രൗസർ ധരിച്ച് ബാങ്ക് വിളിച്ച ഇമാമിനെ അറസ്റ്റ് ചെയ്തു എന്നത് വ്യാജ പ്രചാരണം; ഇമാം ചെയ്തത് നേരം തെറ്റാതെ ബാങ്കുവിളിക്കുക മാത്രം; പ്രചരിക്കുന്ന വാർത്തക്ക് പിന്നിലെ സത്യം ഇതാണ്

കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രൗസറും ബനിയനും ധരിച്ച് ബാങ്ക് വിളിച്ച് ഇമാം. കുവൈറ്റിലെ അൽ-റഹാബ് പ്രദേശത്തെ അബ്ദുല്ല ബിൻ ജാഫർ പള്ളിയിലാണ് സംഭവം നടന്നത്. ട്രൗസറും ബനിയനും ധരിച്ച് ഇമാം പ്രാർത്ഥന ചൊല്ലിയത് പള്ളിയിൽ എത്തിയ ഒരു വിശ്വാസി വീഡിയോയെടുത്ത്‌ പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് വിശ്വാസികളുടെ പ്രതികരണം ഉണ്ടാവുകയും കുവൈറ്റിലെ മതബന്ധ കാര്യങ്ങളുടെ ചുമതല വഹിക്കുന്ന ഔഖാഫ് മന്ത്രാലയം അന്വേഷിക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെന്നും കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇമാമിനെതിരെ നിയമനടപടി സ്വീകരിച്ചതായും ഇദ്ദേഹത്തെ പള്ളിയിലെ സ്ഥാനത്ത്‌ നിന്നും പിരിച്ച് വിട്ടതായും ഔഖാഫ് മന്ത്രാലയം അറിയിച്ചതായാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത.

ലൈംഗികത ദൈവം തന്ന വരദാനമെന്ന് യുവതി

എന്നാൽ അറസ്റ്റ് ചെയ്തു എന്ന വാർത്ത തെറ്റാണെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 30 വർഷമായി കുവൈറ്റ് സിറ്റിയിലെ അൽ റഹബ് പ്രദേശത്തെ പള്ളിയിൽ ഇമാം പങ്കെടുക്കുന്നുണ്ടെന്നും സമുദായത്തിലെ മികച്ച അംഗമാണെന്നും ഒരു മത അതോറിറ്റി ദി നാഷണലിനോട് പറഞ്ഞു. ഒഴിവു സമയത്ത് പള്ളിയിലെ ലൈബ്രറി വൃത്തിയാക്കുന്നയിടയിൽ പ്രാർത്ഥന ചൊല്ലാൻ നേരമാകുകയും സമയം തെറ്റാതിരിക്കാൻ വൃത്തിയാക്കാൻ ധരിച്ചിരുന്ന വസ്ത്രത്തിൽ തന്നെ ബാങ്ക് വിളിക്കുകയുമായിരുന്നു. പ്രാർത്ഥനയ്ക്കുള്ള ആഹ്വാനം നടത്തുമ്പോൾ എന്ത് ധരിക്കണമെന്ന് പറയുന്ന ഒരു ഇസ്ലാമിക നിയമവുമില്ലെന്നും, പ്രാർത്ഥനയ്ക്ക് ആവശ്യമായ വുദു നിർവഹിച്ച ശേഷമാണ് അദ്ദേഹം പ്രാർത്ഥന ചൊല്ലിയതയെന്നും കുവൈറ്റ് പ്രഭാഷകരുടെയും ഇമാമുകളുടെയും അദാൻ വിളിക്കുന്നവരുടെയും സമാജം ദി നാഷണലിനോട് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close