Breaking NewsNEWSTrendingWORLD

കുവൈറ്റിലെ എണ്ണ ശുദ്ധീകരണ ശാലയിൽ തീപിടുത്തം; രണ്ട് ഇന്ത്യക്കാർ മരിച്ചു; പരിക്കേറ്റ പത്തുപേർ ചികിത്സയിൽ

കുവൈറ്റ്​ സിറ്റി: കുവൈറ്റിലെ എണ്ണ ശുദ്ധീകരണ ശാലയിൽ ഉണ്ടായ തീ പിടിത്തത്തിൽ രണ്ട്​ ഇന്ത്യക്കാർ മരിച്ചു. 10 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അഞ്ചു പേർ സബാഹ് ആരോഗ്യമേഖലയിലെ അൽ ബാബ്‍തൈൻ ബേൺ ആശുപത്രിയിൽ ചികിത്സയിലാണ്. തീപിടിത്തം പൂർണമായി നിയന്ത്രണ വിധേയമാക്കിയതായി കെ.എൻ.പി.സി വാർത്താകുറിപ്പിൽ അറിയിച്ചു.

കുവൈറ്റ് നാഷനൽ പെട്രോളിയം കമ്പനിയുടെ മിന അഹമ്മദി 32 ഗ്യാസ് ദ്രവീകൃത യൂണിറ്റിൽ ആണ് അപകടമുണ്ടായത്. കുവൈറ്റ് എണ്ണ മന്ത്രി ഡോ. മുഹമ്മദ് അബ്​ദുല്ലത്തീഫ് അൽ ഫാരിസ്, ഇന്ത്യൻ അംബാസഡർ സിബി ജോർജ് എന്നിവർ ആശുപത്രിയിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. റിഫൈനറി പ്രവർത്തനങ്ങളെയും എണ്ണ കയറ്റുമതിയേയും അപകടം ബാധിച്ചിട്ടില്ലെന്ന്​ കെ.എൻ.പി.സി അധികൃതർ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close