NEWSWORLD

കുവൈറ്റിലേക്ക്‌ യുവതികളെ കടത്താന്‍ ശ്രമിച്ച നേപ്പാള്‍ യുവതി പിടിയില്‍;യുവതികളെ കടത്താന്‍ ശ്രമിച്ചത്‌ ഇന്ത്യ വഴി


കുവൈറ്റ്‌സിറ്റി; നേപ്പാള്‍ യുവതികളെ കുവൈറ്റിലേക്ക്‌ കടത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. സാബിത്രി മുഖൈയ എന്ന സ്‌ത്രീയാണ്‌ അറസ്റ്റിലായത്‌.

കുവൈറ്റില്‍ മികച്ച ജോലി വാഗ്‌ദാനം ചെയ്‌താണ്‌ ഇവര്‍ യുവതികളെ കടത്താന്‍ ശ്രമിച്ചത്‌. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിച്ച്‌ കടത്താനായിരുന്നു ശ്രമം. കഴിഞ്ഞ കൊല്ലം ഫെബ്രുവരി 21നാണ്‌ യുവതികളെ ഇന്ത്യയില്‍ എത്തിച്ചത്‌. തുടര്‍ന്ന്‌ ന്യൂഡല്‍ഹിയില്‍ നിന്ന്‌ ശ്രീലങ്കയിലെത്തിച്ച്‌ അവിടെ നിന്ന്‌ കുവൈറ്റിലേക്ക്‌ കടക്കാന്‍ ശ്രമിക്കവെ കൊളംബോ പൊലീസ്‌ ഇവരെ പിടികൂടുകയായിരുന്നു. അനധികൃതമായി ശ്രീലങ്കയില്‍ താമസിച്ചതിന്‌ ഇവരെ പതിമൂന്ന്‌ മാസത്തേക്ക്‌ ജയിലില്‍ അടച്ചു.

ഇതോടെ ആണ്‌ യുവതികള്‍ ചതിയില്‍ പെട്ടതാണെന്ന്‌ മനസിലാക്കുന്നത്‌. തുടര്‍ന്ന്‌ ഇവരെ നേപ്പാളില്‍ എത്തിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close