KERALANEWSTravelTrendingUncategorized

സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി മനു ലഡാക്കിലേക്ക്..

ജീവിതമൊന്നേയുള്ളു… ഇനിയും ജീവിക്കണം തളരാത്ത മനുവിന്റെ മാനിഫെസ്റ്റോ..അപകടത്തിൽ പെട്ട് ഒരു കാൽ മുറിച്ചുമാറ്റേണ്ടി വന്ന മനു ടിക്‌ടോക് വീഡിയോകളിലൂടെയും ഇൻസ്റ്റാഗ്രാം റീൽസിലൂടെയും വൈറലായിരുന്നു.യാത്രകൾ എന്നും ഹരമായിരുന്ന മനുവിന്റെ ലഡാക്ക് സ്വപ്നം ഇപ്പോൾ യഥാർഥ്യമായിരിക്കുകയാണ്.

എല്ലാ ചെറുപ്പക്കാരെയും പോലെ മനുവിന്റെയും സ്വപ്നങ്ങളിൽ ഒന്നായിരുന്നു ലഡാക്ക് യാത്ര. 2019 ൽ ലഡാക്ക് യാത്രക്ക് തയ്യാറെടുത്ത സമയത്തായിരുന്നു അപ്രതീക്ഷിതമായി ഒരു അപകടം സംഭവിച്ചത്. 2019 മെയ് 5ന് ബന്ധു വീട്ടിൽ പോയി മടങ്ങി വരുമ്പോൾ മുണ്ടക്കയത്ത് വെച്ച് മനു സഞ്ചരിച്ചിരുന്ന ബൈക്കിൽ മദ്യലഹരിയിലായിരുന്ന യുവാക്കളുടെ വാഹനം ഇടിക്കുകയായിരുന്നു. യുവാക്കളുടെ അശ്രദ്ധയിൽ ആ ചെറുപ്പക്കാരന് തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ വലതു കാൽ നഷ്ടമായി. മുട്ടിനു മുകളിൽ വെച്ച് കാൽ മുറിച്ചു മാറ്റുകയല്ലാതെ വേറെ വഴികൾ ഉണ്ടായിരുന്നില്ല.

കാൽ മുറിച്ചതിനു ശേഷം മാസങ്ങളോളം വീടും ആശുപത്രിയും മാത്രമായിരുന്നു മനുവിന്റെ ലോകം. മുറവുണങ്ങാൻ തുടങ്ങിയപ്പോൾ ക്രച്ചസിന്റെ സഹായത്തോടെ നടക്കാൻ ആരംഭിച്ചു. എന്തിനും ഏതിനും കൂടെ തന്റെ സുഹൃത്തുക്കൾ ഉണ്ട് എന്നതായിരുന്നു ആ യുവാവിന്റെ ധൈര്യം. ഒറ്റക്കാലിൽ ഫുട്ബോൾ കളിക്കുന്നതും ഡാൻസ് കളിക്കുന്നതും ബൈക്ക് ഓടിക്കുന്നതുമെല്ലാം സുഹൃത്തുക്കൾ ഫോണിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. വീഡിയോകൾ വൈറൽ ആയതോടെ സുമനസ്സുകളുടെ സഹായത്താൽ കൃത്രിമക്കാൽ വെച്ചു. മനുവിന്റെ യാത്രകളെ അത് കുറച്ചുകൂടെ ആയാസകരമാക്കി.

സമൂഹമാധ്യമങ്ങളിൽ മനു പോസ്റ്റ്‌ ചെയ്ത വീഡിയോകൾ കണ്ട് ഡ്രീം റൈഡേഴ്‌സ് കേരള എന്ന ക്ലബ്ബ് മനുവിനെ വിളിക്കുകയായിരുന്നു.. അവർ ലഡാക്കിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നു, പോരുന്നുണ്ടോ എന്നതായിരുന്നു ചോദ്യം. നിറമനസ്സോടെ മനു സമ്മതം മൂളി… പിന്നീട് അതിനായുള്ള കാത്തിരിപ്പ്…. കൊറോണയും ലോക്ക്ഡൗണും യാത്രക്ക് തടസ്സമായെങ്കിലും ഓഗസ്റ്റ് 2ന് മനുവും നാൽപ്പത് പേരടങ്ങുന്ന സംഘവും യാത്ര ആരംഭിച്ചു.

ഒരു അപകടം സംഭവിക്കുകയോ എന്തെങ്കിലും രോഗം വരുകയോ ചെയ്യുമ്പോൾ എന്നെ കൊണ്ട് പറ്റില്ല എന്ന് പറഞ്ഞു മാറിനിൽക്കുന്നവരോട് മനുവിന് ഒന്ന് മാത്രമേ പറയാനുള്ളു.. “എന്ത് കൊണ്ട് പറ്റുന്നില്ല..? ഒന്നും ചെയ്യാൻ കഴിയില്ല എന്ന് വിചാരിച്ച എനിക്ക് സാധിക്കുന്നുവെങ്കിൽ നിങ്ങൾക്കും സാധിക്കും..” കോട്ടയം ജില്ലയിലെ പാലാ ഇളങ്ങുളം ആണ് മനുവിന്റെ സ്വദേശം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close