INDIANEWS

ഇന്ധനവില: വാറ്റിൽ ഏറ്റവും ഉയർന്ന ഇളവു പ്രഖ്യാപിച്ച് ലഡാക്ക്

ന്യൂഡൽഹി: കേന്ദ്രസർക്കാർ പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കുറച്ചതിനു പിന്നാലെ മൂല്യവർധിത നികുതി (വാറ്റ്) കുറച്ചത് 17 സംസ്ഥാനങ്ങളിൽ ആയിരുന്നു. അതിൽ ഒന്നൊഴികെ എല്ലാം എൻഡിഎ ഭരണത്തിലുള്ളവ. 5 കേന്ദ്ര ഭരണ പ്രദേശങ്ങളും നികുതി കുറച്ചു. നികുതിയിൽ ഇളവ് പ്രഖ്യാപിച്ച ഏക എൻഡിഎ ഇതര സംസ്ഥാനം ഒഡീഷ ആണ്. 3 രൂപയാണു കുറച്ചത്. തമിഴ്നാട് നേരത്തേ തന്നെ സംസ്ഥാന ബജറ്റിൽ 3 രൂപയുടെ ഇളവു പ്രഖ്യാപിച്ചിരുന്നു.

വാറ്റിൽ ഏറ്റവും ഉയർന്ന ഇളവു പ്രഖ്യാപിച്ചത് കേന്ദ്രഭരണ പ്രദേശമായ ലഡാക്കാണ്– 8.70 രൂപ. ഡീസലിന് 9.52 രൂപയും കുറച്ചു. കേന്ദ്ര നികുതി കൂടി പരിഗണിക്കുമ്പോൾ ഉത്തർപ്രദേശിലും ഹരിയാനയിലും ഡീസലിനും പെട്രോളിനും 12 രൂപ വീതം കുറഞ്ഞു.

എന്നാൽ, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ജാർഖണ്ഡ്, ഡൽഹി, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളും ടിആർഎസ് ഭരിക്കുന്ന തെലങ്കാന, വൈഎസ്ആർ കോൺഗ്രസ് ഭരിക്കുന്ന ആന്ധ്രപ്രദേശ് എന്നിവ സംസ്ഥാന നികുതിയിൽ ഇളവിനു തയാറായിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close