KERALANEWSUncategorized

വയോധിക വീട്ടുകിണറ്റിന് സമീപം മരിച്ച നിലയിൽ ; ഭർത്താവ് കസ്റ്റഡിയിൽ

പാലക്കാട് : മണ്ണാര്‍ക്കാട് തെങ്കര കോൽപ്പാടത്തിനു സമീപം വയോധികയെ വീട്ടുകിണറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരപ്പുഴ പാക്കാട് വീട്ടില്‍ ശാരദയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവ് ചേനക്കാട്ടിൽ ബാലൻ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ദമ്പതികള്‍ തമ്മില്‍ നേരത്തെ വഴക്ക് ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഇവരുടെ ഒപ്പം താമസിക്കുന്ന മകനും കുടുംബവും ഓണത്തോടനുബന്ധിച്ച് ശനിയാഴ്‌ച ബന്ധു വീട്ടില്‍ പോയിരുന്നു.

സംഭവത്തില്‍ കവര്‍ച്ച ശ്രമത്തിന്റെ സാധ്യതകളും പോലീസ് പരിശോധനയിലുണ്ട്. ഭർത്താവിനെ വീടിനുള്ളിൽ നെറ്റിയിൽ മുറിവേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. വയോധികയുടെ ശരീരത്തിൽ കാര്യമായ മുറിവുകള്‍ ഒന്നും തന്നെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല. മണ്ണാര്‍ക്കാട് ഡി വൈ എസ് പി പി. എ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ആണ് അന്വേഷണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close