INDIANEWS

ദേഹാസ്വാസ്ഥ്യത്തിന്റെ പേരിൽ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; പരിശോധനയിൽ കഴുത്തിൽ സംശയകരമായ പാടുകൾ ; കഴുത്ത് ഞെരിച്ചു കൊന്നത് സഹോദരൻ

ചെന്നൈ : യുവതിയെ കഴുത്ത് ഞെരിച്ചു കൊന്ന് സഹോദരൻ. മൊബൈൽ ഫോണിൽ ദീർഘനേരം സംസാരിച്ചു എന്നതാണ് കൊലപാതക കാരണമായി പ്രതി പറയുന്നത്. പഴനി സ്വദേശി മുരുകേശന്റെ മകൾ ഗായത്രിയാണ് കൊല്ലപ്പെട്ടത്. ഇതിനെ തുടർന്ന് സഹോദരൻ ബാലമുരുകനെ പോലീസ് അറസ്റ്റ് ചെയ്തു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് എന്നാണ് ആശുപത്രി അധികൃതരോട് സൂചിപ്പിച്ചത്. എന്നാൽ പരിശോധനയിൽ കഴുത്തിൽ സംശയകരമായ പാടുകൾ ഡോക്ടർമാർ കണ്ടു. ഇതിനെ തുടർന്നാണ് പുറംലോകം കൊലപാതകവിവരം അറിയുന്നത്. അന്വേഷണത്തിൽ സഹോദരനാണ് കൊലക്ക് പിന്നിലെന്ന് പോലീസിന് വ്യക്തമായി.

ഒരുപാട് നേരം ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത് കണ്ട് പ്രകോപിതനായാണ് സഹോദരിയെ കൊന്നതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. സംഭവത്തിൽ മാതാപിതാക്കൾക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close