മനസ്സിനക്കരെ എന്ന മലയാള സിനിമയിൽ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയ താരറാണിയാണ് നയൻതാര. ഇപ്പോൾ താരം പ്രണയ നിമിഷങ്ങൾ ആഘോഷമാക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മുൻപും പ്രണയങ്ങൾ ഉണ്ടായിരുന്നെങ്കിലും വിഘ്‌നേഷ് ശിവനൊപ്പമുള്ള ബന്ധം നയൻതാര ജീവിതത്തിലേക്ക് ചേർത്തുപിടിക്കുകയാണ്. കാരണം, ആദ്യമായാണ് ഒരു പ്രണയബന്ധം താരം പരസ്യമാക്കുന്നതും ആഘോഷമാക്കുന്നതും.നിരവധി പ്രണയാദ്രമായ ഫോട്ടോകളാണ് സംവിധായകനായ വിക്കിക്കൊപ്പം നയൻതാര പങ്കുവയ്ക്കുന്നത്.
ഇപ്പോഴിതാ പുറത്തു വരുന്ന വാർത്ത ചെന്നൈ നഗരത്തിലെ ആഡംബര ഭവനങ്ങളുടെ കേന്ദ്രമായ പോയസ് ഗാർഡനിൽ നയൻതാര വീട് സ്വന്തമാക്കി എന്നതാണ്. രജനികാന്ത് ഉൾപ്പെടെ പല പ്രമുഖരുടെയും വീട് ഇരിക്കുന്ന സ്ഥലമാണിത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വീടും പോയസ് ഗാർഡനിൽ ആയിരുന്നു. നാല് കിടപ്പുമുറികൾ അടങ്ങിയ ഒരു വീടാണ് നയൻതാര പോയസ് ഗാർഡനിൽ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
വിഘ്നേഷ് ശിവനൊപ്പം താമസിയാതെ തന്നെ താരം പുതിയ വീട്ടിലേക്ക് താമസം മാറുമെന്നാണ് റിപ്പോർട്ടുകൾ. എത്ര രൂപയ്ക്കാണ് നയൻതാര പോയസ് ഗാർഡനിൽ വീട് വാങ്ങിയതെന്ന് വ്യക്തമല്ല. പക്ഷേ, കോടികൾ വിലമതിക്കുന്നതാണ് വീട് . പോയസ് ഗാർഡനിൽ രജനികാന്തിന്റെ വീടിനോട് ചേർന്നാണ് മരുമകൻ ധനുഷ് തന്റെ പുതിയ ആഡംബരഭവനം പണിയുന്നത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്