KERALANEWS

ലഖിംപൂർ ഖേരി ആക്രമണം; കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തും

ലംഖിപൂരിൽ വാഹനം ഇടിച്ചു കയറി കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്തും. ഗുർവീന്ദർ സിംഗിന്റെ മൃതദേഹമാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. ഗുർവീന്ദർ സിംഗിന്റെ കുടുംബത്തിന്റെ അവശ്യ പ്രകാരമാണ് ഇത്തരത്തിൽ പോസ്റ്റ്മോർട്ടം നടത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

ലംഖിപൂരിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നോതാവ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തിരുന്നു. പോലീസ് തന്നെ കസ്റ്റഡിയിലെടുത്തതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. ചുമത്തിയിരിക്കുന്ന കുറ്റമെന്താണ് എന്നതിൽ വ്യക്തതയില്ലെന്നും കോടതിയിൽ ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. തനിക്ക് വസ്ത്രം കൊണ്ടുവന്നവരെയും പ്രതികളാക്കിയെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ഇതിനിടെ ലംഖിപൂരിലേക്ക് പോകാനായി അനുമതി തേടി രാഹുൽ ഗാന്ധി യു പി സർക്കാരിന് കത്ത് നൽകി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close