LIME LIGHTNEWS

മുടിവെട്ടാൻ ഞാൻ ആവശ്യപെട്ടു, പറ്റില്ലെന്ന് മമ്മൂട്ടി; പിറ്റേദിവസം കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; മറവത്തൂർ കനവിലെ ഓർമ്മകൾ പങ്കുവെച്ച് ലാൽജോസ്

ആദ്യസിനിമയായ മറവത്തൂർ കനവിലെ അനുഭവങ്ങൾ പങ്കുവച്ച് സംവിധായകൻ ലാൽജോസ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെ നായകനാക്കി സിനിമ എടുത്തപ്പോഴുണ്ടായ അനുഭവങ്ങൾ ലാൽജോസ് പങ്കുവച്ചിരിക്കുന്നത്. ചില കാര്യങ്ങൾ പറയുമ്പോൾ മമ്മൂക്ക പറ്റില്ലെന്ന് പറയും. അത് നടക്കില്ല, നീ ചിന്തിക്കുകയേ വേണ്ടെന്നൊക്കെ പറഞ്ഞു കളയും. കുറച്ചു കഴിഞ്ഞിട്ട് ഒരു പുനർവിചിന്തനത്തിന് സ്പേസ് ഉണ്ടോ എന്ന് താൻ പോയി ചോദിക്കും.

നിർബന്ധമാണെങ്കിൽ ചെയ്യാമെന്നായിരിക്കും മമ്മൂക്കയുടെ മറുപടി. മറവത്തൂർ കനവിൽ മുടി വെട്ടില്ലെന്ന് തീർത്തു പറഞ്ഞു. ചാണ്ടിയുടേത് ഷോർട്ട് ഹെയർ ആണെന്ന് താനും വാശി പിടിച്ചു. പിറ്റേ ദിവസം പൂജയ്ക്ക് മമ്മൂക്ക മൊട്ടയടിച്ച പോലെ വന്നു. തലേദിവസം മുടി വെട്ടുന്ന കാര്യം നീ സ്വപ്നം കാണുകയേ വേണ്ട എന്ന് പറഞ്ഞ ആളാണ് ഇങ്ങനെ വന്നത്. എന്നാൽ ഒരു ഹെൽത്തി ഫീൽ ഉണ്ടാക്കുന്ന ഒരു ഷോർട്ട് ക്രോപ്പ് ആകണമെന്നേ താൻ കരുതിയുള്ളൂ. അയ്യോ മുടി ഇങ്ങനെ ആക്കിയോ എന്ന് ചോദിച്ചപ്പോൾ അത് ഷൂട്ട് തുടങ്ങുമ്പോഴേക്കും അൽപ്പം വളർന്ന് ശരിയായിക്കോളും എന്ന് പറഞ്ഞതായും ലാൽ ജോസ് പറയുന്നു.

ഒരിക്കലും മമ്മൂട്ടിയെ വച്ച് ആദ്യ സിനിമ ചെയ്യാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ല. നിന്റെ സിനിമയിൽ ഞാൻ നായകനാകാം എന്ന് മമ്മൂക്ക പറഞ്ഞപ്പോൾ അയ്യോ അത് വേണ്ട എന്നായിരുന്നു ആദ്യം തന്റെ വായിൽ നിന്നു വന്ന മറുപടി. കുറച്ച് ചിത്രങ്ങൾ ചെയ്ത് കഴിവ് തെളിയിച്ച ശേഷം മമ്മൂക്കയോട് ഡേറ്റ്ചോദിച്ചു വരാമെന്ന് പറഞ്ഞപ്പോൾ ആദ്യ പടത്തിനല്ലാതെ ഡേറ്റ് തരില്ലെന്നായി മമ്മൂട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close