AUTOMOTIVENEWS

ലംബോര്‍ഗിനി ഇന്ത്യൻ കമ്പനിയുമായി കൈകോർക്കുന്നു; വരാനിരിക്കുന്നത് വാഹനരം​ഗത്തെ പുത്തൻ വിപ്ലവം; നോക്കാം കൂടുതൽ വിവ​രങ്ങൾ

ലോകത്തിലെ തന്നെ മുൻനിര ആഡംബര വാഹന നിര്‍മാതാക്കളായ ലംബോര്‍ഗിനി കൈനറ്റിക്ക് എനര്‍ജി ആന്‍ഡ് പവര്‍ സൊല്യൂഷന്‍സ് എന്ന ഇന്ത്യന്‍ കമ്പനിയുമായി കൈകോർക്കുന്നു. ഇലട്രിക് ഗോള്‍ഫ് കാര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് ഇരു കമ്പനികളും തമ്മില്‍ സഹകരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലംബോര്‍ഗിനി ഡിസൈന്‍ ചെയ്യുന്ന ഗോള്‍ഫ് കാര്‍ട്ടുകള്‍ കൈനറ്റിക്ക് ഇന്ത്യയില്‍ നിര്‍മിക്കും. ഇവ അടുത്ത വര്‍ഷം മുതല്‍ ലോക വിപണിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ ഗോള്‍ഫ് കാര്‍ട്ടുകള്‍ക്ക് പുറമെ ഇലട്രിക്ക് ഓട്ടോ, സ്‌കൂട്ടര്‍, സൈക്കിള്‍ തുടങ്ങിയവയാണ് കൈനറ്റിക് നിര്‍മിക്കുന്നത്. ആഗോള തലത്തില്‍ 9 ബില്യണ്‍ ഡോളറിന്‍ വിപണി ഗോള്‍ഫ് കാര്‍ട്ടുകള്‍ക്ക് ഉണ്ട്. ഈ ഗോള്‍ഫ് കാര്‍ട്ടുകള്‍ക്ക് പുറമെ വിമാനത്താവളങ്ങള്‍, റിസോര്‍ട്ടുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലൊക്കെ ഈ നാലുചക്ര വണ്ടി ഉപയോഗിക്കുന്നുണ്ട് എന്നാണ് കമ്പനി വാദം.

നിലവില്‍ മൂന്ന് ചക്രങ്ങളുള്ള ഇലക്‌ട്രിക് വാഹനങ്ങളും രണ്ട് ഇ-സ്‌കൂട്ടറുകള്‍ എന്നിവ കൈനെറ്റിക് ഗ്രീന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അടുത്ത ദശകത്തില്‍ ഇന്ത്യന്‍ റോഡുകളിലെ 70% വാഹനങ്ങളും മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ വിപണിയുടെ വലിപ്പം കണക്കിലെടുക്കുമ്പോള്‍, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഗതാഗത മേഖലയിലെ ഇലക്‌ട്രിക് വാഹനങ്ങളുടെ ശതമാനത്തില്‍ ഇന്ത്യ ലോകത്തെ നയിക്കുമെന്നും കമ്പനി കണക്കുകൂട്ടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close