KERALANEWS

കൊച്ചി മെട്രോയുടെ വിപുലീകരണത്തിനുള്ള സ്ഥലമെടുപ്പ് ഡിസംബറിൽ പൂർത്തിയാകും ; വാട്ടർ മെട്രോ പദ്ധതിയുടെ ബോട്ട് ജെട്ടികൾക്കായുള്ള സ്ഥലമെടുപ്പും മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാകും

കൊച്ചി : കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട വിപുലീകരണത്തിനുള്ള സ്ഥലമെടുപ്പ് ഡിസംബർ 31 നകം പൂർത്തിയാകുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് പ്രസ്താവനയിൽ പറഞ്ഞു. കാക്കനാട്ടേക്കാണ് മെട്രോ വിപുലപ്പെടുത്തുക. പാലാരിവട്ടത്തിനും കാക്കനാടിനുമിടയിൽ 6 ഏക്കർ 40 സെന്റ് സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്.

ജലസ്രോതസ്സുകൾ സഞ്ചാരയോഗ്യമാക്കാൻ ലക്ഷ്യമിട്ടുള്ള അർബൻ കനാൽ നവീകരണ പദ്ധതിക്കായി നിലവിലുള്ള കനാലിന്റെ ഇരുവശത്തുമുള്ള ഒരു മീറ്റർ ഭൂമി ഏറ്റെടുക്കും. ഇതേതുടർന്ന് കനാലുകളുടെ വീതികൂട്ടലും ഉടൻ പൂർത്തിയാകും.

വാട്ടർ മെട്രോ പദ്ധതിയുടെ ബോട്ട് ജെട്ടികൾക്കായുള്ള സ്ഥലമെടുപ്പും മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബോൾഗാട്ടി, കാക്കനാട്, ഏലൂർ എന്നിവിടങ്ങളിൽ ബോട്ട് ജെട്ടികൾക്കുള്ള സ്ഥലമെടുപ്പ് പൂർത്തിയായി. 11 ബോട്ട് ജെട്ടികൾക്കായുള്ള ഭൂമി ഏറ്റെടുക്കൽ ഒക്ടോബർ 31 ന് മുമ്പ് പൂർത്തിയാകും. ശേഷിക്കുന്ന ഏഴ് ബോട്ട് ജെട്ടികൾക്കായുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം നവംബർ 14ന് മുമ്പ് പുറത്തിറക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close