KERALANEWS

പാലക്കാട് മംഗലം ഡാമിനടുത്ത് ഉരുൾപൊട്ടി; വീടുകളിൽ വെള്ളം കയറി; ആളപായമില്ല

പാലക്കാട്: ശക്തമായ മഴയെ തുടർന്ന് പാലക്കാട് ജില്ലയില്‍ വടക്കുംചേരിയില്‍ മംഗലം ഡാമിനടുത്ത് ഉരുൾപൊട്ടി. 12 വീടുകളിൽ വെള്ളം കയറി. ആളപായമില്ല. മംഗലംഡാമിന്റെ ഉള്‍പ്രദേശത്ത് വിആര്‍ടിയിലും പോത്തന്‍തോടും ഓടത്തോടിലുമാണ് ഉരുള്‍പൊട്ടിയത്. ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി വേണ്ട സുരക്ഷാ നടപടികൾ സ്വീകരിച്ചു. മൂന്നിടങ്ങളിൽ നിന്നുമായി അൻപതോളം പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചത്.

അതേസമയം, കോഴിക്കോട് ജില്ലാ കളക്ടര്‍ മലയോരത്ത് ഉരുള്‍പൊട്ടല്‍ മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. കുമാരനെല്ലൂരും കൊടിയത്തൂരും ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളെന്ന് വിലയിരുത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ ദുരന്ത സാധ്യതാ മേഖലകളില്‍ നിന്ന് ക്യാമ്പുകളിലേക്ക് മാറണമെന്നും നിര്‍ദേശം നല്‍കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close