KERALANEWSTop News

കേരളത്തോട് ചേർന്നുള്ള കർണാടക വനമേഖലയിൽ ഉരുൾപൊട്ടൽ; മലയോര മേഖലയിലെ ചില പ്രദേശങ്ങളിൽ വെള്ളം പൊങ്ങി; ഏത് സാഹചര്യത്തേയും നേരിടാൻ സജ്ജമാകണമെന്ന് ദുരന്ത നിവാരണ സേനയ്‌ക്ക് മുന്നറിയിപ്പ് നൽകി കളക്ടർ

കണ്ണൂർ: ന്യൂനമർദ്ദം ശക്തി പ്രാപിച്ചതോടെ കേരളത്തോട് ചേർന്നുള്ള കർണാടക വനമേഖലയിൽ ഉരുൾപൊട്ടൽ. ഇതെ തുടർന്ന് കണ്ണൂരിലെ മലയോര മേഖലയിലെ ചില പ്രദേശങ്ങളിൽ വെള്ളം പൊങ്ങി. ഇന്നലെ ഉണ്ടായ കനത്ത മഴയെ തുടർന്ന് പയ്യാവൂർ മേഖലയിലെ കാഞ്ഞിരക്കൊല്ലിയ്‌ക്ക് സമീപം കേരളത്തോട് ചേർന്ന് കിടക്കുന്ന വനമേഖലയിലാണ് ഉരുൾ പൊട്ടിയത്.

വെള്ളത്തിന്റെ കുത്തൊഴുക്ക് ശക്തി പ്രാപിച്ചതോടെ ഇരിട്ടിയ്‌ക്കടുത്ത് മണിക്കടവ്, വയത്തൂർ പാലങ്ങളിൽ വെള്ളം കയറിയതോടെ താഴ്ന്ന പ്രദേശങ്ങൾ ഒറ്റപ്പെട്ടു. ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിലാണ് കാഞ്ഞിരക്കൊല്ലി, കർണാടക വനമേഖലകളിൽ ഉരുൾപൊട്ടാൻ ഇടയായത്. വെള്ളത്തിന്റെ വരവോടെ വനമേഖല അതിരിട്ടൊഴുകുന്ന മണിക്കടവ് പുഴയും കാഞ്ഞിരക്കൊല്ലി മേഖലയിലെ തോടുകളും കരകവിഞ്ഞ് ഒഴുകി.

ഏത് സാഹചര്യത്തേയും നേരിടാൻ സജ്ജമാകണമെന്ന് കളക്ടർ ദുരന്ത നിവാരണ സേനയ്‌ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നദിയ്‌ക്കരികിൽ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാനും നിർദ്ദേശമുണ്ട്. സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണിത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close