
മസ്കത്ത്: ഒമാനിൽ മയക്കുമരുന്ന് കള്ളക്കടത്ത് നടത്താൻ ശ്രമി സംഘങ്ങൾ പൊലീസിന്റെ പിടിയിൽ. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഖാത്ത്’ എന്നയിനം മയക്കുമരുന്ന് കടത്താൻ ശ്രമിച്ചവരെയാണ് ദോഫാർ ഗവർണറേറ്റ് കോസ്റ്റ് ഗാർഡ് പൊലീസ് പിടികൂടിയത്. അറേബ്യൻ മേഖലകളിൽ വളരുന്ന കഞ്ചാവിനോട് സാമ്യമുള്ള ചെടിയാണ് ‘ഖാത്ത്’.
രണ്ട് കള്ളക്കടത്ത് ബോട്ടുകളും പൊലീസ് പിടിച്ചെടുത്തു. ഒരു ബോട്ടിൽ രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ച നാല് പേരുടെ പക്കൽ 2,224 ഖാത്ത് മയക്കുമരുന്ന് പൊതികളാണുണ്ടായിരുന്നത്. നാല് പേർ സഞ്ചരിച്ചിരുന്ന മറ്റൊരു ബോട്ടിൽ നിന്നും 1,522 പൊതി ഖാത്തും പിടിച്ചെടുത്തതായി റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ആഫ്രിക്കൻ,