INDIANEWS

ജമ്മുകശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരൻ അറസ്റ്റിൽ; പിടിയിലായത് സുരക്ഷാ സേന നടത്തിയ തിരച്ചിലിൽ; ആയുധങ്ങളും പിടിച്ചെടുത്തു

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരനെ അറസ്റ്റ് ചെയ്ത് സുരക്ഷാ സേന. ലഷ്‌കർ ഇ ത്വയ്ബ ഭീകരനാണ് അറസ്റ്റിലായത്. ഗഞ്ചിപ്പോര സ്വദേശിയായ ഹാഫിസ് അബ്ദുള്ള മാലിക്ക് ആണ് പിടിയിലായത്. അനന്തനാഗ് ജില്ലയിലെ വഹാദാൻ മേഖലയിൽ നിന്നുമാണ് ഇയാളെ പിടിച്ചത്. ഭീകരനിൽ നിന്നും ആയുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തു.

സുരക്ഷാ സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് നടത്തിയ തെരച്ചിലിലായിരുന്നു ഭീകരൻ സുരക്ഷാ സേനയുടെ പിടിയിലായത്. ഓടി രക്ഷപെടാൻ ഇയാൾ ശ്രമിച്ചുവെങ്കിലും അതിസാഹസികമായി സേന ഇയാളെ പിടികൂടി. ജമ്മു കശ്മീർ പോലീസും, രാഷ്‌ട്രീയ റൈഫിൾസിലെ സേനാംഗങ്ങളും ചേർന്നാണ് പ്രദേശത്ത് തെരച്ചിൽ നടത്തിയത്. പിസ്റ്റൽ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു.

അതേസമയം, ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ മേഖലയിൽ നിന്നും എകെ 47 തോക്കുകളും, മാഗസീനുകളും പിടിച്ചെടുത്തു. സെപ്തംബർ 25 നാണ് ഇയാൾ ലഷ്‌കർ ഇ ത്വയ്ബയിൽ ചേർന്നതെന്ന് പറഞ്ഞു. പ്രദേശത്ത് ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്ത്കൊണ്ടിരിക്കവെയാണ്സു ഇയാൾ സുരക്ഷാ സേനയുടെ പിടിയിൽ അകപ്പെടുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close