KERALANEWSTrending

മൊബൈൽ ഫോണിന് പകരം ഒരു രാത്രി കൂടെക്കിടക്കണമെന്ന് യുവതിയോട് ആവശ്യപ്പെട്ട നേതാവ് ആരെന്ന് വെളിപ്പെടുത്തി ലസിത പാലക്കൽ; അഴീക്കോട്ടെ ബിജെപി നേതാവ് ഒരു രാത്രി കൂടെക്കിടക്കാൻ വിളിച്ച യുവതി ആരെന്ന ചോദ്യവും ഉയരുന്നു

കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സമൂഹമാധ്യമങ്ങളിലും രാഷ്ട്രിയ കേരളത്തിലും സോഷ്യൽ മീഡിയയിലും ഒരുപോലെ ചർച്ചാവിഷയമായി മാറിയ ഒന്നായിരുന്നു ലസിത പാലയ്ക്കലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.“ഓൺ ലൈൻ പഠനത്തിന് ടീവി ഉണ്ടൊ എന്ന് വിളിച്ച് ചോദിച്ചപ്പോൾ ഒരു രാത്രി വേണം എന്ന് പറഞ്ഞ ആ ചെറ്റ ഇനി bJP യിൽ ഉണ്ടായാൽ പ്രതികരിക്കുമോ സമുഹമേ നിങ്ങൾ?” എന്ന് തുടങ്ങുന്ന പോസ്റ്റ് സോഷ്യൽ മീഡിയയിൽ ലസിത പങ്കുവെച്ച് നിമിഷ നേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വളരെവലിയ കോളിളക്കം തന്നെയായിരുന്നു സൃഷ്ടിച്ചത്.

ലസിതയോടാണ് നേതാവ് അന്തിക്കൂട്ടിനെത്താൻ ആവശ്യപ്പെട്ടത് എന്നായിരുന്നു ആദ്യം ഏവരും കരുതിയത്. എന്നാൽ, തന്നോടല്ല നേതാവ് ഇങ്ങനെ പറഞ്ഞതെന്ന് പിന്നീട് മറ്റൊരു പോസ്റ്റിൽ ലസിത വ്യക്തമാക്കിയിരുന്നു. ഇന്നാണ് ഏത് ബിജെപി നേതാവാണ് ഇത്തരത്തിൽ പെരുമാറിയത് എന്ന് ലസിത വ്യക്തമാക്കുന്നത്.

ലസിത ഇന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..

എല്ലാവർക്കും നമസ്കാരം

ഇന്നലെ ഒരു പോസ്റ്റ് ഇട്ടിരുന്നു കുറച്ച് തിരക്കായത് കൊണ്ടാണ് ഒന്നും ക്ലിയറായി പറയാതിരുന്നത്. കുറച്ച് ദിവസം മുന്നെ ദയ സേവാ സമിതി യോട് ഒരു ഫോൺ ആവശ്യപ്പെട്ട് കൊണ്ട് ഞങ്ങളുടെ സുഹൃത്ത് പറഞ്ഞിരുന്നു. ഫോൺ കിട്ടാത്തത് കാരണം അവരോട് അഴിക്കോട് മണ്ഡലം പ്രസി. സേവാഭാരതിയോടോ ചോദിച്ച് നോക്കാൻ പറഞ്ഞു. അങ്ങനെ ആ സ്ത്രീയുടെ നമ്പർ അഴിക്കോട് മണ്ഡലം പ്രസി. കൊടുത്തു . അയാൾ അത് ദുർവിനിയോഗം ചെയ്തു. അത്രക്കും തീരെ നിവൃത്തി ഇല്ലാത്തൊണ്ട ചാരിറ്റിയുമായോ സംഘടനയുമായോ ബന്ധപ്പെടുന്നത് ആ മുതലെടുപ്പിനെയാണ് ഇന്നലെ ഞാൻ പോസ്റ്റിട്ടത്. ഇത് അറിയുന്നവർ പലരും ഉണ്ട്. പക്ഷെ പറയാൻ പേടി പോലും. ഞങ്ങൾ കൊടുക്കേണ്ടതായിരുന്നു. പക്ഷെ ഞങ്ങൾക്ക് അന്ന് പറ്റിയില്ല. കോവിഡ് കാരണം എല്ലാരും കഷ്ടത്തിലാണ് എന്നറിയാം. പക്ഷെ ലേഡി സിനെ സംരക്ഷിക്കുന്നതിന് പകരം ഇമ്മാതിരി അൾക്കാരെ ന്യായികരിക്കാൻ വന്നവരോട് പുച്ചം മാത്രം.

ഇന്നലെ ലസിത പങ്കുവെച്ച ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ…

പഠന ആവശ്യത്തിന് ഒരു ഫോണിന്റെ പണ സമാഹരണത്തിലേക്ക് ഉള്ളതുപോലെ.. കഴിയുന്ന പോലെ ഒരു കൊച്ചു സഹായം ചെയ്യാമോ എന്ന ചോദ്യത്തിന് പ്രത്യുപകാരമായി ചോദിക്കുന്ന കേട്ടാൽ വീരപ്പൻ കേരളത്തിൽ ഉണ്ടാകേണ്ട ആളാണെന്നു തോന്നും……
എല്ലാവരും ഇല്ല കേട്ടോ…..


പണക്കൊഴുപ്പിൽ മദിക്കുന്ന ചിലർ… കണ്ണ് നിറഞ്ഞുപോകാറുണ്ട് പലപ്പോഴും…. ഒരു പെണ്ണായതിൽ ഏറ്റവും സങ്കടം തോന്നുന്ന നിമിഷങ്ങളാണത് 🙏👍🏻👍🏻❣️ അത്രക്കും ഇല്ലാതത് മൊതലെടുക്കുന്ന ഇവനെ പോലുള്ള ആൾക്കാരെ താങ്ങാൻ കുറേ – …. മക്കളും bJP എന്ന പ്രസ്ഥാനത്തോട് മാത്രമേ എനിക്ക് ഇഷ്ടമുള്ളു എന്ന് കരുതി തെറ്റ് കണ്ടാൽ പ്രതികാത്ത ഒരാളല്ല ഞാൻ NB ഇത് കണ്ട് എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാ എന്ന് പറയും സാരമില്ല ഞാൻ അന്നും ഇന്നും എൻ്റെ പ്രസ്ഥാനത്തോടപ്പം ഉണ്ട് നക്കാപിച്ച കാശിന് വേണ്ടി ഒറ്റുകൊടുക്കാറില്ല പക്ഷെ പാർട്ടിയിൽ ഉള്ള ചിലർ ആണ് എന്നെ പറ്റി അപവാദം പറഞ്ഞ് നടക്കുന്നത് … അതിലും എനിക്ക് പ്രശ്നമില്ല കാരണം സത്യത്തിലൂടെ പോവുന്നവർക്ക് ശത്രുക്കൾ കൂടുതലാ .. NB ഇനിയും ഉണ്ട് ബാക്കി വഴിയേ – – –

എന്നാൽ ഇത് പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ നിരവധിപേർ ആ നേതാവ് ആരെന്ന് ചോദിച്ച് രം​ഗത്തെത്തിയിരുന്നെങ്കിലും അഴിക്കോട് മണ്ഡലം എന്നല്ലാതെ നേതാവിന്റെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താൻ ലസിത തയ്യാറായിരുന്നില്ല.ആദ്യ പോസ്റ്റ് ഇട്ട് മൂന്ന് മിനിറ്റുകൾക്കകം ലസിതയുടെ അക്കൗണ്ടിൽ മറ്റൊരു കുറിപ്പ് കൂടി പ്രത്യക്ഷപ്പെട്ടു.അത് ഇങ്ങനെയാണ്…

ഒരു സ്ത്രി വിളിച്ച് ചോദിച്ചു മക്കൾക്ക് ഓൺലൈൻ ക്ലാസിന് പഠിക്കാൻ ഒരു ടീ വി അപ്പോൾ പറഞ്ഞ കാര്യമാണ് ഞാൻ കുറച്ച് മുന്നെ പോസ്റ്റ് ഇട്ടത് അല്ലാതെ എന്നൊട് പറഞ്ഞ കാര്യമല്ല എന്നൊട് പറഞ്ഞാൽ അടിച്ച് അണ പല്ല് ഊരാൻ എനിക്കറിയാം NB സഖാക്കളുടെ ശ്രദ്ധയ്ക്ക് )

തുടർന്ന് വാക്ക്പോരുകൾ തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ.ആരും ചുമ്മാ ഷോ ഒന്നും കളിക്കണ്ട… പേര് പറയാൻ പറ്റാത്ത ആരും ഇന്ന് കേരളത്തിൽ ഇല്ല… ആദ്യം പേര് പറ… മറ്റേ ഷോ ഒക്കെ നിർത്ത്‌…എന്നതടക്കമുള്ള കമന്റുകളാണ് ലസിതയുടെ പോസ്റ്റിന് താഴെ ഉണ്ടായത്.

അശോകൻ സാറേ പോസ്റ്റ് കണ്ടു ഇനി കാര്യത്തിലേക്ക് കടക്കാം തെറ്റ് ചെയ്തവനെ താങ്ങി നിനക്ക് ശീലമുണ്ടാവും എനിക്കത് ശീലമില്ല …. ഇല്ലാത്ത കാര്യം പറഞ്ഞിട്ടും ഇല്ല പിന്നെ ഈ പറയുന്ന നിങ്ങൾ തള്ളൽരാജാവ എന്ന് ഞാൻ കുറേ കേട്ടത ധൈര്യമുണ്ടെങ്കിൽ കമൻറ് ഓപ്ഷൻ ഇട് അതാണ് ആണത്വം- എന്നാണ് ലസിത മേൽപ്പറഞ്ഞ കമന്റിന് മറുപടി നൽകിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close