KERALANEWSTop News

അവസാന ട്രെയിൻ രാത്രി 10ന് ; പുതിയ തീരുമാനവുമായി കൊച്ചി മെട്രോ

കൊച്ചി : കൊച്ചി മെട്രോ സർവീസ് ഇനി രാത്രി 10 മണി വരെ ഉണ്ടാകുമെന്ന് കെ.എം.ആർ.എൽ. അറിയിച്ചു. നേരത്തെ ഒമ്പത് മണിക്ക് സർവീസ് നിർത്തിയിരുന്നു. ഇതാണ് ഇപ്പോൾ 10 മണി വരെ നീട്ടിയത്. യാത്രക്കാരുടെ വര്‍ദ്ധനവും യാത്രക്കാരില്‍ നിന്നുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യവും പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് കെ.എം.ആര്‍.എല്‍. അറിയിച്ചു.

20 മിനുട്ട് ഇടവേളകളിൽ ആയിരിക്കും രാത്രി 9 മണിക്കും 10 മണിക്കും ഇടയിൽ മെട്രോ സർവീസ് നടത്തുക. കഴിഞ്ഞ 19 മാസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന യാത്രക്കാരുടെ എണ്ണമായ 34,712 കഴിഞ്ഞ 11 ന് രേഖപ്പെടുത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close