INDIANEWS

ലത മങ്കേഷ്‌കർ ഐസിയുവിൽ തന്നെ തുടരും; നിരീക്ഷണത്തിലെന്ന് ഡോക്ടർമാർ

കോവിഡ് സ്ഥിരീകരിച്ച ഗായിക ലതാ മങ്കേഷ്‌കർ ഐസിയുവിൽ തുടരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ആയിരുന്നു ലതാ മങ്കേഷ്‌കറിന് കോവിഡ് സ്ഥിരീകരിച്ചത്. ന്യുമോണിയയും ബാധിച്ചിരുന്നു. ഐസിയുവിൽ തുടരുമെന്നും ലതാ മങ്കേഷ്‌കറിന് വേണ്ടി പ്രാർത്ഥിക്കണമെന്നും ഡോ. പ്രതീത് സംദാനി പറയുന്നു.

എന്നാൽ ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ബന്ധു പ്രതികരിച്ചു. കുടുംബം ഇതിൽ സന്തുഷ്ടരാണെന്നും എല്ലാവരും പ്രാർത്ഥനകൾ ഫലം കാണുന്നുവെന്നും കുടുംബം വ്യക്തമാക്കി.

നൈറ്റിംഗേൽ ഓഫ് ഇന്ത്യ എന്നഖിയപ്പെടുന്ന ലതാ മങ്കേഷ്‌കർ ഹിന്ദിക്ക് പുറമെ, മറാഠി, ബംഗാളി തുടങ്ങി നിരവധി പ്രാദേശിക ഭാഷകളിലും പാടിയിട്ടുണ്ട്. ഭാരതരത്‌ന, പത്മവിഭൂഷൻ, പത്മഭൂൻ, ദാദാസാഹെബ് ഫാൽകെ പുരസ്‌കാരം, നിരവധി ദേശിയ പുരസ്‌കാരങ്ങൾ എന്നിവ ലഭിച്ച ഈ അനുഗ്രഹീത ഗായികയുടെ ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ആൽബം 2004 ലെ വീർ സാറ എന്ന ചിത്രത്തിലേതായിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close