NEWSWORLD

ലാ പൽമ അഗ്നിപർവതം പൊട്ടിത്തെറിച്ച് ലാവ പ്രവാഹം ; കുത്തിയൊഴുകി വന്ന ലാവ സ്വിമ്മിങ് പൂളിൽ പതിക്കുന്ന വീഡിയോ വൈറൽ ആകുന്നു

കഴിഞ്ഞ ദിവസം സ്പാനിഷ് കാനറി ദ്വീപുകളിലെ ലാ പൽമായിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചിരുന്നു. ഇപ്പോൾ പ്രദേശത്തെ ഒരു വീട്ടിലെ സ്വിമ്മിങ് പൂളിൽ ലാവാ വന്ന് വീഴുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. ലാവാ വന്നു വീഴുമ്പോൾ വിഷവാതകങ്ങൾ അതിൽ നിന്ന് ഉണ്ടായി വായുവിൽ ചേരുന്നതും വീഡിയോയിൽ കാണാം.

ആയിരക്കണക്കിന് ചെറിയ ഭൂകമ്പങ്ങൾക്ക് ശേഷമാണ് ഞായറാഴ്ച അഗ്നിപർവതം പൊട്ടിത്തെറിക്കുന്നത്. ഇത് മനസിലാക്കി 5000 ൽ അധികം ആളുകളെ ഒഴിപ്പിച്ചു. ചൊവാഴ്ച്ചയോടെ 260 ഏക്കറോളം സ്ഥലത്ത് വ്യാപിച്ച ലാവ 166 വീടുകൾ ഉൾപ്പടെ കെട്ടിടങ്ങൾ നശിപ്പിച്ചു. 20 അടി ഉയരത്തിലാണ് ലാവ കുതിച്ചൊഴുകുന്നത്.

കാനറി ദ്വീപിലെ അഗ്നിപർവതപഠന കേന്ദ്രം കണക്കക്കൂട്ടുന്നത് ദിവസത്തിൽ 6000-9000 ടൺ നിരക്കിൽ സൾഫർ ഡയോക്സൈഡ് അഗ്നിപർവതം പുറത്തേക്ക് വിടുന്നു എന്നാണ്. വായു വേഗത സെക്കന്റിൽ 2.8-4.2 മീറ്റർ ആണ്. ഇത് പ്രകാരം 3 കിലോമീറ്ററോളം വായുവിലൂടെ ഈ വാതകം സഞ്ചരിക്കും.

ഇപ്പോൾ ലാവയുടെ ഒഴുക്കിന്റെ തീവ്രത കുറഞ്ഞതായി തോന്നുന്നു. എങ്കിൽ ബുധനാഴ്ചയോടെ കടലിൽ പതിക്കുമെന്ന് കരുതാം. ഇത്ര പെട്ടെന്ന് ഇത് സാധ്യമാകുമെന്ന് കരുതിയില്ലയെന്നും സ്പാനിഷ് സ്വകാര്യ ന്യൂസ് ഏജൻസിയായ യൂറോപ്പ പ്രസ് റിപ്പോർട്ട് ചെയ്തു. അറ്റ്ലാന്റിക് സമുദ്രത്തിൽ ചേരുമ്പോൾ പൊട്ടിത്തെറിച്ചു വിഷവാതകം വലിയ രീതിയിൽ ഉല്പാദിപ്പിക്കപ്പെടും. 1000 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് ലാവയെന്ന് ശാസ്ത്രജ്ഞർ വിലയിരുത്തി.

എന്നാൽ ഈ പൊട്ടിത്തെറി എത്രനാൾ നീണ്ട് നിൽക്കുമെന്ന് പറയാൻ സാധിക്കില്ലയെന്ന് സ്പെയിനിലെ നാഷണൽ ജിയോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഭൂകമ്പശാസ്ത്ര മേധാവി അഭിപ്രായപ്പെട്ടു. ഇതേ ദ്വീപിലെ മുമ്പുണ്ടായ പൊട്ടിത്തെറികൾ ആഴ്ചകളും മാസങ്ങളും നീണ്ട് നിന്നിരുന്നു എന്നും സൂചിപ്പിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close