INDIANEWSTop News

കോടതിമുറിയിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ച നിലയിൽ ; പോലീസ് അന്വേഷണമാരംഭിച്ചു

ലക്നൗ : കോടതിമുറിയിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ച നിലയിൽ. ഉത്തർപ്രദേശിലെ ഷാജഹാൻപൂർ കോടതിയിലാണ് സംഭവം. ഭുപേന്ദ്ര പ്രതാപ് സിംഗാണ് മരിച്ചത്. കേസുകൾ കൈകാര്യം ചെയ്യുന്നതിലെ പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് മറ്റ് അഭിഭാഷകർ പറഞ്ഞു.

കോടതി കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിലാണ് അഭിഭാഷകനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്.സ്ഥലത്ത് നിന്ന് തോക്ക് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

“പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, ആ മനുഷ്യൻ ഒറ്റക്കായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവസമയത്ത് അയാൾക്ക് ചുറ്റും മറ്റാരെയും കണ്ടില്ല. ഫോറൻസിക് സംഘം പരിശോധിക്കുകയാണ്. കൊല്ലുന്നതിനുള്ള സാഹചര്യങ്ങൾ വ്യക്തമല്ല,” ഷാജഹാൻപൂർ പോലീസ് സൂപ്രണ്ട് എസ് ആനന്ദ് പറഞ്ഞു .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close