INDIANEWS

ഉത്തർപ്രദേശിലെ കോടതിയിൽ വെടിവെയ്പ്പ്; അഭിഭാഷകൻ വെടിയേറ്റ് മരിച്ചു; മൃതദേഹത്തിന് സമീപം തോക്കും

ലഖ്‌നൗ: ഉത്തർപ്രദേശിലെ കോടതിയിൽ അഭിഭാഷകൻ വെടിയേറ്റ് മരിച്ചു. ഷാജഹാൻപുരിലെ ജില്ലാകോടതിയിലാണ് സംഭവം ഉണ്ടായത്. ജലാൽബാദ് സ്വദേശിയായ ഭൂപേന്ദ്ര പ്രതാപ് സിങ്ങിനെയാണ് കോടതിയിലെ മൂന്നാം നിലയിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ സമീപത്ത് നിന്നും ഒരു നാടൻ തോക്കും പോലീസ് കണ്ടെടുത്തു.

വലിയ ശബ്ദം കേട്ട് നോക്കിയപ്പോൾ അഭിഭാഷകൻ തറയിൽ വീണു കിടക്കുന്നതാണ് കണ്ടതെന്ന് ദൃക്‌സാക്ഷികൾ പോലീസിനോട് പറഞ്ഞു. എന്നാൽ അഭിഭാഷകന് സമീപം ആരും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് പ്രാഥമിക റിപ്പോർട്ട്.

കൊലപാതകം നടന്ന സാഹചര്യം നിലവിൽ വ്യക്തമല്ലെന്നും അന്വേഷണം നടന്ന വരികയാണെന്നും ഷാജഹാൻപുർ എസ്.പി. എസ്. ആനന്ദ് പറഞ്ഞു. ഭൂപേന്ദ്ര സിങ് അഞ്ച് വർഷം മുമ്പാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. അതിനു മുമ്പ് അദ്ദേഹം ബാങ്ക് ജീവനക്കാരനായായിരുന്നുവെന്നും സഹപ്രവർത്തകർ പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഫൊറൻസിക് വിദഗ്ധരടക്കം കോടതിയിലെത്തി പരിശോധന നടത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close