KERALANEWSSocial MediaTrendingviral

ഇസ്ലാമിക നിയമപ്രകാരം റിയാസ്- വീണ വിവാഹം വ്യഭിചാരമാണെന്ന് ലീഗ് നേതാവ്; ഇത് വല്ല ഇസ്ലാമിക രാജ്യത്തും ചെന്ന് നടപ്പാക്കി ജീവിക്കണം ചങ്ങാതിമാരെ നിങ്ങള്; മുസ്ലിം ലീഗ് നേതാവിനെതിരെ തുറന്നടിച്ച് ആക്റ്റിവിസ്റ്റ് ജസ്ല മാടശ്ശേരി; കുറിപ്പ്

കൊച്ചി; ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി പറഞ്ഞതിനെതിരെ ആക്റ്റിവിസ്റ്റ് ജസ്ല മാടശ്ശേരി രം​ഗത്ത്. ഇസ്ലാമിക നിയമപ്രകാരം റിയാസിന്‍റെയും വീണയുടേയും വിവാഹം വ്യഭിചാരമാണ് എന്നായിരുന്നു ലീഗ് നേതാവ് പറഞ്ഞത്. എന്നാൽ ഇത് വല്ല ഇസ്ലാമിക രാജ്യത്തും മാത്രമേ ഇത് നടപ്പിലാകൂ എന്നും ഞങ്ങള്‍ടെ മതേതര രാജ്യത്തിനൊരു ഭണഘടനയും നിയമവുമുണ്ടെന്നു ഓർക്കണമെന്നു ജസ്‌ല സമൂഹമാധ്യമത്തിലൂടെ തുറന്നടിച്ചു. വിഷയത്തിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

ആക്റ്റിവിസ്റ്റ് ജസ്ല മാടശ്ശേരിയുടെ കുറിപ്പി​ന്റെ പൂർണ്ണ രൂപം

ഇസ്ലാമിക നിയമപ്രകാരം റിയാസിന്‍റെയും വീണയുടേയും വിവാഹം വ്യഭിചാരമാണെന്നാണ് ലീഗിന്‍റെ ന്യായീകരണം…
വല്ല ഇസ്ലാമിക രാജ്യത്തും ചെന്ന് നടപ്പാക്കി ജീവിക്കണം ചങ്ങാതിമാരെ നിങ്ങള്..
ഞങ്ങള്‍ടെ മതേതര രാജ്യത്തിനൊരു ഭണഘടനയുണ്ട്..നിയമമുണ്ട്‌..
ആ ഭരണഘടന ഞങ്ങളുടെ വിശ്വാസമാണ്..ഇവിടെ ഏതു മതക്കാരനും ഏതു മതക്കാരിയും മതമില്ലാത്തവരും പരസ്പരം പ്രണയിച്ച് ജീവിക്കും..
ഞങ്ങള്‍ക്ക് രാജ്യത്തിന്‍റെ നിയമം നോക്കിയാല്‍ മതി..♥
ഇസ്ലാം പറയുന്നു.

ബഹുദൈവവിശ്വാസിനികളെ – അവര്‍ വിശ്വസിക്കുന്നത്‌ വരെ നിങ്ങള്‍ വിവാഹം കഴിക്കരുത്‌. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ്‌ ബഹുദൈവവിശ്വാസിനിയെക്കാള്‍ നല്ലത്‌. അവള്‍ നിങ്ങള്‍ക്ക്‌ കൌതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവവിശ്വാസികള്‍ക്ക്‌ അവര്‍ വിശ്വസിക്കുന്നത്‌ വരെ നിങ്ങള്‍ വിവാഹം കഴിപ്പിച്ച്‌ കൊടുക്കുകയും ചെയ്യരുത്‌. സത്യവിശ്വാസിയായ ഒരു അടിമയാണ്‌ ബഹുദൈവവിശ്വാസിയെക്കാള്‍ നല്ലത്‌. അവന്‍ നിങ്ങള്‍ക്ക്‌ കൌതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ്‌ ക്ഷണിക്കുന്നത്‌. അല്ലാഹുവാകട്ടെ അവന്‍റെഹിതമനുസരിച്ച്‌ സ്വര്‍ഗത്തിലേക്കും, പാപമോചനത്തിലേക്കും ക്ഷണിക്കുന്നു. ജനങ്ങള്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കുവാന്‍ വേണ്ടി തന്‍റെതെളിവുകള്‍ അവര്‍ക്ക്‌ വിവരിച്ചുകൊടുക്കുകയും ചെയ്യുന്നു.2-221

ഇത്തരം മനുഷ്യത്വവിരുദ്ധമായ മാനവീക വിരുദ്ധമായ മണ്ടന്‍ ഗോത്ര വിശ്വാസങ്ങള്‍ പേറി നടക്കുന്നവരുടെ ഒക്കെ ദയനീയാവസ്ഥ…

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close