KERALANEWS

‘സംഘി ഡ്രാക്കുളകളെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയില്ലെങ്കിൽ രാജി വെക്കൂ സര്‍ക്കാരെ’; ചർച്ചയായി പോരാളി ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റ്

തലശ്ശേരിയില്‍ സി.പി.എം. പ്രവർത്തകൻ ഹരിദാസിനെ വെട്ടിക്കൊന്ന സംഭവത്തില്‍ സാമൂഹികമാധ്യമങ്ങളിലും പ്രതിഷേധം കനക്കുകയാണ്. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ്. ആണെന്നാണ് സിപിഎം ആരോപിക്കുന്നത്. തലശ്ശേരിയിലെ കൊലപാതകത്തില്‍ സി.പി.എം. അനുകൂല സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍നിന്ന് ആര്‍.എസ്.എസിനെതിരേ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

എന്നാല്‍ ഇതിനിടെ, പോരാളി ഷാജി എന്ന സി.പി.എം. അനുകൂല ഫെയ്‌സ്ബുക്ക് പേജില്‍വന്ന പോസ്റ്റും വലിയ ചര്‍ച്ചയാവുകയാണ്. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുള്ള പോസ്റ്റായതിനാലാണ് പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് പേജ് വീണ്ടും ചര്‍ച്ചയാകുന്നത്. ‘ഭരണം വേണ്ട സഖാക്കളുടെ ജീവന്‍ മതി, എന്തിന് ഇങ്ങനെയൊരു ഭരണം’ എന്നാണ് പോരാളി ഷാജിയുടെ പോസ്റ്റ്. ‘ഭരണം ഉണ്ടായിട്ടും ഈ കൊലകള്‍ക്ക് പ്രകോപനം സൃഷ്ടിക്കുന്ന സംഘി ഡ്രാക്കുളകളെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോകു സര്‍ക്കാരെ’ എന്നും പോരാളി ഷാജിയുടെ പോസ്റ്റില്‍ പറയുന്നു.

സി.പി.എം. അനുകൂല പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്ന ഏകദേശം എട്ട് ലക്ഷത്തോളം പേര്‍ പിന്തുടരുന്ന ഫെയ്‌സ്ബുക്ക് പേജാണ് പോരാളി ഷാജി. ഇത്തരമൊരു പേജില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനമുയര്‍ന്നതോടെ യു.ഡി.എഫ്. നേതാക്കളും പ്രവര്‍ത്തകരും ഈ പോസ്റ്റ് ചര്‍ച്ചയാക്കിയിട്ടുണ്ട്.

പോരാളി ഷാജി ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റ് ഇങ്ങനെ:-

ഭരണം ഉണ്ടായിട്ടും ഈ കൊലകള്‍ക്ക് പ്രകോപനം സ്യഷ്ടിക്കുന്ന സംഘി ഡ്രാക്കുളകളെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് പുറത്ത് പോകു സര്‍ക്കാരെ…
22 സഖാക്കള്‍.. ???? 2016 LDF ഗവര്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം കൊല്ലപ്പെട്ട CPI(M) ന്റെ മാത്രം പ്രവര്‍ത്തകര്‍ ആണ് താഴെ ഉള്ള ലിസ്റ്റില്‍
16 പേരെ കൊന്നത് RSS 4 പേരെ കൊന്നത് കോണ്‍ഗ്രസ് 1 ആളെ SDPI 1 ആളെ മുസ്ലിം ലീഗ് ?? ഈ 22 പേരില്‍ കഴിഞ്ഞ 15 മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 11 സഖാക്കള്‍ ആണ്..

  1. സഖാക്കള്‍ സിയാദ്
  2. സഖാവ് ഹക്ക് മുഹമ്മദ്,
  3. സഖാവ് മിഥിലാജ്,
  4. സഖാവ് സനൂപ്,
  5. സഖാവ് മണിലാല്‍,
  6. സഖാവ് ഔഫ് അബ്ദുറഹ്‌മാന്‍,
  7. സഖാവ് അബൂബക്കര്‍ സിദ്ദിഖ്,
  8. സഖാവ് അഭിമന്യു,
  9. സഖാവ് ധീരജ്,
  10. സഖാവ് സന്ദീപ്
  11. സഖാവ് ഹരിദാസ് ?? ഇവരെ കഴിഞ്ഞ ഒന്നര വര്‍ഷകാലയളവിനുള്ളില്‍ കോണ്‍ഗ്രസും, RSS ഉം, BJP യും, ലീഗും ചേര്‍ന്നു കൊന്ന് തള്ളിയതാണ്. തുടര്‍ച്ചയായുള്ള പതിനൊന്നാമത്തെ രാഷ്ട്രീയ ഉന്മൂലനം

⭕️ ഇവരെ കഴിഞ്ഞ ഒന്നര വർഷകാലയളവിനുള്ളിൽ കോൺഗ്രസും, RSS ഉം, BJP യും, ലീഗും ചേർന്നു കൊന്ന് തള്ളിയതാണ്. തുടർച്ചയായുള്ള പതിനൊന്നാമത്തെ രാഷ്ട്രീയ ഉന്മൂലനം
⭕️ എന്നാൽ ഏതെങ്കിലും ഒരു പാർട്ടി പ്രവർത്തകൻ കല്ലെറിയുന്നതും കാത്ത് CPI(M) നെ അക്രമപാർട്ടിയെന്ന് എഴുതാൻ ഇനിയും കാത്തിരിക്കണം നിഷ്പക്ഷ/ലിബറൽ നാറികൾ.. ‼️
⭕️ ഇവരുടെയെല്ലാം കൊല്ലപ്പെട്ട വാർത്ത വെറും ഒരു ദിവസത്തെ വാർത്ത കൊണ്ട് നിർത്തും ഇവിടെത്തെ മാധ്യമങ്ങൾ.. എന്നാൽ വേറെ ആരെങ്കിലും കൊല്ലപ്പെട്ടാൽ ദിവസങ്ങളും മാസങ്ങളുമായി ചർച്ചയും ലേഖനങ്ങളും ഉണ്ടാവുകയും ചെയ്യും.. ‼️
⭕️ ഞങ്ങൾ എത്ര പറഞ്ഞാലും നിങ്ങൾ വിശ്വസിക്കില്ലെങ്കിലും കേരളത്തിൽ ഏറ്റവുമധികം പ്രവർത്തകരെ നഷ്ടപ്പെട്ട/നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന CPI(M) നെ “അക്രമകാരികളും, ഗുണ്ടകളുമായി ” പൊതുസമൂഹത്തിന് മുന്നിൽ കാണിച്ചു ചെയ്യുന്ന പൊതുബോധ നിർമിതി ആര്, ആർക്ക് വേണ്ടി, എന്തിന് നിർമ്മിക്കുന്നെന്ന് ഇപ്പോഴും നിഷ്പക്ഷ -അരാഷ്ട്രീയ -സാംസ്കാരിക ബുദ്ധിജീവികൾക്ക് മനസ്സിലാവുന്നില്ലെന്നതാണ്.. ‼️

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close