KERALANEWS

ആറുവയസുള്ള മകളെ ഉപേക്ഷിച്ച്‌ ഭർത്താവിന്റെ കൂട്ടുകാരനൊപ്പം ഒളിച്ചോടി; രണ്ടുവർഷം മുമ്പ് മുങ്ങിയ കാമുകീകാമുകന്മാർ പിടിയിൽ

കല്ലമ്പലം: രണ്ടുവർഷം മുമ്പ് നാടുവിട്ട് ഒളിവിൽപോയ കാമുകീകാമുകന്മാർ പിടിയിൽ. മടവൂർ മൻസൂർ മൻസിലിൽ ഷംന (28), കാമുകനായ അടയമൺ തൊളിക്കുഴി കൊച്ചുവിളവീട്ടിൽ നിസാം (38) എന്നിവരെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റുചെയ്തത്.

ഷംനയെ കാണാനില്ലെന്ന് 2019 മെയ് 12ന് പള്ളിക്കൽ സ്റ്റേഷനിൽ പരാതി കിട്ടുന്നു. അന്വേഷണത്തിൽ നിസാമുമായി ഒളിച്ചോടിയതാണെന്ന് കണ്ടെത്തി. ആറുവയസുള്ള മകളെയും ഭർത്താവിനെയും ഉപേക്ഷിച്ചാണ് ഷംന കാമുകനൊപ്പം ഒളിച്ചോടിയത്. ഷംനയുടെ ഭർത്താവിന്റെ കൂടെ ഗൾഫിൽ ജോലിചെയ്തിരുന്ന ആളാണ് നിസാം. നിസാം ഷംനയെ പരിചയപ്പെടുകയും ഫോണിലൂടെ അടുപ്പത്തിലാകുകയുമായിരുന്നു.

ഗൾഫിൽനിന്ന് നാട്ടിലെത്തിയ നിസാം 2019 മെയ് 12ന് ഷംനയെയും കൊണ്ട് ഒളിച്ചോടുകയായിരുന്നു. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് വീടെടുത്ത് ഒളിവിൽ താമസിച്ചു. വീട്ടുകാരുമായോ ബന്ധുക്കളുമായോ യാതൊരുവിധ ബന്ധവും ഇല്ലാതിരുന്നതിനാൽ ഇവരെ കണ്ടെത്തുക ദുഷ്‌കരമായിരുന്നു.

കോയമ്പത്തൂരിലെ താമസം മതിയാക്കി പാലക്കാട് ഒറ്റപ്പാലത്ത് പാലപ്പുറം എന്ന സ്ഥലത്ത് വാടകക്വാർട്ടേഴ്സിൽ അടുത്തകാലത്ത് താമസമാക്കി. ഇവർ മുറിയിൽനിന്നും അധികം പുറത്തിറിങ്ങാറില്ലായിരുന്നു. തൊട്ടടുത്ത് താമസിച്ചിരുന്നവരുമായി പോലും യാതൊരു ബന്ധവും ഇവർ പുലർത്തിയല്ല.

കാണാതിരുന്ന വ്യക്തിയെ കണ്ടെത്തുക എന്ന പോലീസിന്റെ നിരന്തര പരിശ്രമമാണ് ഇപ്പോൾ ഫലപ്രാപ്തിയിലെത്തിയത്. ഇവർ പാലപ്പുറത്ത് ഉണ്ടെന്ന് മനസിലാക്കിയ പള്ളിക്കൽ പോലീസ് ഒറ്റപ്പാലം പോലീസിന്റെ സഹായത്തോടെ ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായുരുന്നു. നിസാമിനെയും ഷംനയെയും ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി. എസ്‌എച്ച്‌ ഒ പി. ശ്രീജിത്ത്, എസ്‌ഐ എം. സഹീൽ, എഎസ്‌ഐ അനിൽകുമാർ, സിപിഒമാരായ അനുമോഹൻ, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ കണ്ടെത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close