KERALANEWS

നിയമസഭാ കയ്യാങ്കളി, പ്രചരിക്കുന്നത് വ്യാജ ദൃശ്യങ്ങൾ; പുതിയ വാദവുമായി പ്രതികൾ

നിയമസഭാ കയ്യാങ്കളി കേസിൽ പുതിയ വാദവുമായി പ്രതികൾ. നിയമസഭാ കയ്യാങ്കളി കേസ് എന്ന പറഞ്ഞ പ്രചരിച്ച ചിത്രങ്ങളൊന്നും യഥാർത്ഥമല്ല സ്പീക്കറുടെ ഡയസിൽ കയറിയത് ആറ് എംഎൽഎമാർ മാത്രമല്ല. തോമസ് ഐസക്കും സുനിൽകുമാറും ബി സത്യനും ഉണ്ടായിരുന്നു. സംഘർഷം ഉണ്ടാക്കിയത് വാച്ച് ആന്‍റ് വാർഡായി എത്തിയ പൊലീസുകാരാണ്. പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങൾ യഥാർത്ഥത്തിൽ ഉള്ളതല്ല. അക്രമത്തിന് പ്രതികൾക്ക് ഉദ്ദേശം ഉണ്ടായിരുന്നില്ല. പൊലീസ് ബലം പ്രയോഗിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തത്. കേസിൽ പോലീസ് മാത്രമാണ് സാക്ഷികൾ. 140 എംഎൽഎമാരെയും 21 മന്ത്രിമാരെയും സാക്ഷിയാക്കിയില്ലെന്നുമാണ് പുതിയ വാദങ്ങള്‍.

നിയമസഭാ കയ്യാങ്കളി കേസില്‍ വിശദമായ വാദപ്രതിവാദമാണ് തിരുവനന്തപുരം കോടതിയില്‍ നടക്കുന്നത്. ഇതിനിടെയാണ് പുതിയ വാദവുമായി മുന്‍ എംഎല്‍എമാരായ പ്രതികളുടെ അഭിഭാഷകന്‍ രംഗത്തെത്തിയത്. അതേസമയം, വി. ശിവന്‍കുട്ടി അടക്കമുള്ളവരുടെ വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ അഭിഭാഷകന്‍ നിലപാടെടുത്തു. നിയമപരമായി കുറ്റമാണെന്ന് അറിഞ്ഞാണ് പ്രതികള്‍ അക്രമം നടത്തിയതെന്നും പ്രതികളുടെ പ്രവൃത്തി നിയമസഭാ ചരിത്രത്തില്‍ ആദ്യമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പ്രതികള്‍ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ കോടതി അടുത്ത മാസം ഏഴിന് വിധി പറയും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close