INDIANEWSSocial MediaTrending

ചാണകത്തിനും ഗോമൂത്രത്തിനും ഔഷധഗുണമില്ലെന്ന് പരാമർശം: യുവാവിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ജയിലിലടച്ച നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി; യുവാവിനെ മോചിപ്പിച്ചത് കോടതിയുടെ അടിയന്തര ഉത്തരവിനെ തുടർന്ന്

ന്യൂഡല്‍ഹി: പശുവിന്റെ ചാണകത്തിനും ഗോമൂത്രത്തിനും ഔഷധ ഗുണമില്ലെന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടച്ച യുവാവിനെ ഉടൻ മോചിപ്പിക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി. മണിപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ ലിച്ചോമ്പം എറെന്‍ഡ്രോയെക്കാണ് കോടതി നിർദ്ദേശത്തെ തുടർന്ന് മോചനം ലഭിച്ചത്. ശരിയെന്ന് തോന്നുന്നത് ഇനിയും ഉറക്കെ പറയുമെന്ന് മോചനശേഷം എറെന്‍ഡ്രോയെ നടത്തിയ പ്രസ്താവനയിൽ വ്യക്‌തമാക്കി.

ലിച്ചോമ്പം എറെന്‍ഡ്രോയുടെ അച്ഛന്റെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. തുടര്‍ച്ചയായി തടങ്കലില്‍ വെയ്ക്കുന്നത് ജീവിക്കാനുള്ള അവകാശത്തിന് എതിരാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ലിച്ചോമ്പം എറെന്‍ഡ്രോയെ ഉടന്‍ വിട്ടയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇന്നലെയാണ് ഇദ്ദേഹത്തെ ജയിലിൽ നിന്ന് മോചിപ്പിച്ചത്. വ്യക്തിഗത ബോണ്ട് തുകയായ ആയിരം രൂപയിന്മേല്‍ യുവാവിനെ ജയില്‍ മോചിതനാക്കാനാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും എം ആര്‍ ഷായും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടത്.

മെയിലാണ് വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ലിച്ചോമ്പം എറെന്‍ഡ്രോയെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ സമയം വേണമെന്നും അതിനാല്‍ ഹര്‍ജി നാളെത്തേക്ക് മാറ്റിവെയ്ക്കണമെന്നും കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഉടന്‍ തന്നെ 37കാരനെ വിട്ടയ്ക്കണമെന്നാണ്‌ കോടതി നിര്‍ദേശിച്ചത്.

ബിജെപി നേതാവായിരുന്ന സൈഖോം ടിക്കേന്ദ്ര സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകനൊപ്പം ലിച്ചോമ്പം എറെന്‍ഡ്രോയെയും അറസ്റ്റ് ചെയ്തത്. ലിച്ചോമ്പം എറെന്‍ഡ്രോയുടെ പരാമര്‍ശം കുറ്റകരമാണ് എന്ന് ചൂണ്ടിക്കാട്ടി മണിപ്പൂര്‍ ബിജെപി നേതൃത്വമാണ് പൊലീസില്‍ പരാതി നല്‍കിയത്. സമാനമായ കേസിൽ ഇദ്ദേഹത്തിന്റെ സുഹൃത്ത് കിഷോർ ചന്ദ്ര ജയിലിൽ തുടരുകയാണ്. അദ്ദേഹത്തിന്റെ മോചനത്തിന് വേണ്ടി പ്രവർത്തിക്കണമെന്നും എറെന്‍ഡ്രോയെ അഭ്യർത്ഥിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close