INDIANEWSVIDEOS

വീടിന്റെ മുറ്റത്തിരുന്ന സ്ത്രീയെ ആക്രമിച്ച് പുള്ളിപ്പുലി; കൈയ്യിൽ ഇരുന്ന ഊന്നുവടി വീശി തലനാരിഴക്ക് രക്ഷപെട്ടു; വീഡിയോ കാണാം

ഇന്ത്യയിൽ ഗ്രാമങ്ങളിലും നഗര പ്രദേശങ്ങളിലും സാധാരണയായി ജനങ്ങൾക്കിടയിൽ ഭീതി പരത്തുന്ന വന്യ ജീവിയാണ് പുള്ളിപുലികൾ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മിക്കപ്പോഴും കാട്ടിൽ നിന്നും ഇവ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുകയും ജനങ്ങളെ ആക്രമിക്കുകയും ചെയ്യാറുണ്ട്. ഇവയുടെ ആക്രമണത്തിൽ നിരവധിപേർ മരിക്കുകയും വലിയ പരിക്കുകൾ പറ്റുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ കാട്ടിൽ നിന്നും ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ പ്രദേശങ്ങളിലെ വീടുകളിലും കടകളിലും സ്ഥാപിച്ചിരിക്കുന്ന സിസിടിവി പകർത്താറുണ്ട്. അത്തരത്തിൽ സിസിടിവിയിൽ ദൃശ്യമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്.

മുബൈയിൽ ആരെയ് കോളനിയിൽ താമസിക്കുന്ന ഒരു വൃദ്ധ സ്ത്രീയെ പുള്ളിപ്പുലി ആക്രമിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നിർമല ആർ സിംഗ് എന്ന 65കാരി തന്റെ വീട്ടിൽ നിന്നും രാത്രിയിൽ വെളിയിലേക്ക് ഇറങ്ങുന്നു. കുത്തി നടക്കുന്നതിനായി ഒരു വടിയും അവരുടെ കയ്യിൽ ഉണ്ട്. വീടിനു വെളിയിലേക്കിറങ്ങി പതിയെ നടന്ന് വീടിനു മുന്നിലെ ഒരു ചെറിയ മതിലിൽ ഇവർ ഇരുന്നു. ഇരുട്ടത്ത് വീടിന്റെ മുറ്റത്തോട് ചേർന്ന് ഒളിച്ചിരുന്ന പുള്ളിപ്പുലി വൃദ്ധക്കു നേരെ പാഞ്ഞടുത്തു. പുള്ളിപ്പുലിയെ കണ്ട ഇവർ എണീക്കാൻ ശ്രമിച്ചതോടെ പാഞ്ഞടുത്ത പുലി ഇവരെ തട്ടി വീഴുകയായിരുന്നു. തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ കൈയിൽ ഉണ്ടായിരുന്ന വാദി രക്ഷപെടാൻ വേണ്ടി പുലിക്ക് നേരെ വീശിയതോടെ പുലി പിന്മാറി. വൃദ്ധയുടെ കരച്ചിൽ കേട്ടതോടെ വീട്ടിലുള്ളവരും അയല്പക്കകാരും അവിടേക്ക് ഓടിയടുത്തപ്പോഴേക്കുൾ പുള്ളിപ്പുലി അവിടെ നിന്നും ഓടി ഒളിച്ചിരുന്നു.

ഭാഗ്യം കൊണ്ട് തലനാരിഴക്ക് പുലിയിൽ നിന്നും രക്ഷപെട്ട സ്ത്രീയുടെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയാണ്‌. കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് അഞ്ചാമത്തെ സംഭവമാണ് വിസവ പരിസരത്തു നിന്നും റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ തന്നെ പ്രദേശത്തെ ജനങ്ങൾ ഭയത്തിലാണ്. തുടരെ തുടരെയുള്ള പുള്ളിപ്പുലികളുടെ ആക്രമണത്തിൽ പോലീസും വനവകുപ്പും കുരുങ്ങിയിരിക്കുകയാണ് .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close