KERALANEWSTrending

ആറ് വയസ്സുകാരനെ കടിച്ചെടുത്തോടി പുലി; അത്ഭുതകരമായി പുലിയെ കീഴടക്കി, കുഞ്ഞിനെ രക്ഷിച്ച് അമ്മ

മദ്ധ്യപ്രദേശ്: പ്രപഞ്ചത്തിൽ അമ്മയെക്കാൾ വലിയ പോരാളി മറ്റാരുമില്ല. ഈ വാചകം ശരിവെക്കുന്നതാണ് മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ നടന്ന സംഭവം. പുലിയ്ക്ക് ഇരയാവേണ്ടി വരുമായിരുന്ന മകനെ ആയുധങ്ങളൊന്നും തന്നെയില്ലാതെ രക്ഷിച്ചത് സിധി ജില്ലയിലെ സഞ്ജയ് ഗാന്ധി നാണല്‍ പാര്‍ക്കിന് സമീപമുള്ള ഗ്രാമത്തിലെ കിരണ്‍ എന്ന സ്ത്രീയാണ്.

ദേശീയ ഉദ്യാനത്തിലെ ബഫര്‍ സോണിലെ ബാഡി ജിരിയ ഗ്രാമത്തിലെ സ്വവദേശിയായ ഇവരും കുട്ടികളും ഭര്‍ത്താവ് വരുന്നതും കാത്ത് വീടിന് പുറത്ത് തീ കൂട്ടിയതിന് സമീപം ഇരിക്കുകയായിരുന്നു. പെട്ടന്നാണ് ഇവര്‍ക്ക് സമീപം പതിഞ്ഞിരുന്ന പുലി ആറ് വയസ്സുകാരനായ മകന്‍ രാഹുലിനെയും കടിച്ചെടുത്തോടിയത്.

മാസങ്ങള്‍ മാത്രം പ്രായമായ തന്റെ കൊച്ചു കുഞ്ഞിനെ മറ്റ് കുട്ടികളില്‍ ഒരാളെ ഏല്‍പ്പിച്ച് പുലിക്ക് പിന്നാലെ ഓടിയ അമ്മ കണ്ടത് തന്റെ മകനെ കടിച്ചു കീറാന്‍ ഒരുങ്ങുന്ന പുലിയെയാണ്. പിന്നീട് ഒരു നിമിഷം പോലും പാഴാക്കാതെ അമ്മ പുലിയ്ക്ക് നേരെ കുതിച്ച് കുഞ്ഞിനെ വലിച്ചെടുത്തു. ഇതിനിടയില്‍ അമ്മയുടെ ഈ ധൈര്യത്തിന് മുന്നില്‍ തോല്‍വി സമ്മതിച്ച് പുലി ഓടി മറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close