INDIANEWS

കൃഷിയിടത്തിൽ നിന്ന് കിട്ടിയ പൂച്ചകുഞ്ഞുങ്ങളെ വളർത്താൻ വീട്ടിലേക്കു കൊണ്ടുപോയി; കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ‘പൂച്ചകൾ’ മുരളാൻ തുടങ്ങി

കൃഷിയിടത്തില്‍ കണ്ടെത്തിയ കാണാൻ സുന്ദരന്മാരായ പൂച്ചകുട്ടികളെ വളര്‍ത്താമെന്നു കരുതി കര്‍ഷകന്‍ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിലേക്ക് കൊണ്ടുപോയി ഒരഴ്ച കഴിഞ്ഞപ്പോഴാണ് ഇവയുടെ ശബ്ദത്തിൽ വന്ന മാറ്റം ഇയാൾ ശ്രദ്ധിക്കുന്നത് അതോടെ അത് പൂച്ച കുട്ടികളാണ് പുലി കുട്ടികൾ ആണെന്ന് മനസിലായി. മധ്യപ്രദേശിലാണ് ഈ അപൂർവ സംഭവം നടക്കുന്നത്.

ബജ്രിഖേഡ ഗ്രാമത്തിലെ കര്‍ഷകനാണ് അബദ്ധം സംഭവിച്ചത്. കൃഷിയിടത്തില്‍ കണ്ടെത്തിയ പൂച്ചക്കുഞ്ഞുങ്ങളെ അവിടെ ഉപേക്ഷിച്ചു പോരാതെ വീട്ടില്‍ വളര്‍ത്താമെന്നു കരുതിയാണ് കര്‍ഷകന്‍ കൂടെകൊണ്ടുപോന്നത്. കുഞ്ഞുങ്ങളെ വീട്ടില്‍ കൊണ്ടുവരിക മാത്രമല്ല അവയ്ക്ക് ഭക്ഷണം നല്‍കുകയും കുളിപ്പിക്കുകയും കിടക്കാന്‍ തുണികള്‍ നല്‍കുകയും ചെയ്തു.

വളരെയധികം സംരക്ഷണം അവയ്ക്ക് നൽകിയ ശേഷമാണ് അത് കരയുകയല്ല മുരളുകയാണെന്ന് ഇയാൾ തിരിച്ചറിഞ്ഞത്. ഉടന്‍തന്നെ അയല്‍വാസികളെ വിവരമറിയിച്ചു. അയല്‍വാസികളെത്തി നിരീക്ഷിച്ചപ്പോഴാണ് പൂച്ചക്കുട്ടികളെയല്ല താൻ കൊണ്ട് വന്നത് പുലിക്കുഞ്ഞുങ്ങളെയാണെന്ന് അയാൾ തിരിച്ചറിഞ്ഞത്. ഉടന്‍തന്നെ ഇവര്‍ പുലിക്കുഞ്ഞുങ്ങളുമായി വനംവകുപ്പ് അധികൃതരുടെ അടുത്തേക്ക് തിരിച്ചു. പുലിക്കുഞ്ഞുങ്ങളാണെന്ന് വ്യക്തമാക്കിയതോടെ അവയെ അധികൃതര്‍ക്ക് കൈമാറി കര്‍ഷകന്‍ മടങ്ങി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close