KERALANEWSTrending

ഇന്നത്തെ ദിവസം നിങ്ങൾക്ക് എത്രത്തോളം അനുകൂലമായിരിക്കും?; മാതാപിതാക്കൾക്ക് വൈദ്യസഹായം ആവശ്യമായി വന്നേക്കാം; സാമ്പത്തികമായി അനുകൂലദിനം; നോക്കാം ഇന്നത്തെ ദിവസഫലം

ഇന്നത്തെ ദിവസം നിങ്ങൾക്ക് എത്രത്തോളം അനുകൂലമായിരിക്കും. ഇനി അനുകൂലമായിരിക്കില്ല എന്നാണെങ്കിൽ മറ്റുള്ളവരുമായി ഒരു സംഭാഷണത്തിന് മുതിരരുത്. നിരവധി പുതിയ ആശയങ്ങൾ നിങ്ങളുടെ മനസ്സിൽ ഉടലെടുക്കും. നിങ്ങളെ ഏല്പിച്ച ജോലികൾ നന്നായി ചെയ്തു തീർക്കാൻ ശ്രമിക്കുക. ചുമതലകൾ ഒരിക്കലും മറക്കാതെ ഇരിക്കുക. കുറച്ചു സമയം സമ്മർദ്ദം അനുഭവിച്ചാൽ പോലും നിങ്ങൾക്ക് അല്പസമയത്തിനുശേഷം വിശ്രമിക്കാൻ സാധിക്കും.

ടോറസ് (Taurus – ഇടവം രാശി): ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ

ഇന്നത്തെ ദിവസം തന്ത്രപ്രധാനമെന്ന് തോന്നുന്ന ഒരു സാഹചര്യം നിങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യും. നിങ്ങളുടെ ഉള്ളിൽ അനാവശ്യ ഭയമോ ഉത്കണ്ഠയോ കയറികൂടിയേക്കാം. എന്നാൽ നിങ്ങൾ ഇവയെ അവഗണിക്കണം. അനാവശ്യമായി ഒരു സാഹചര്യത്തിലും ഭയക്കാതെ ഇരിക്കുക. മാതാപിതാക്കളുടെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുക. മാതാപിതാക്കൾക്ക് വൈദ്യ സഹായം ആവശ്യമായി വന്നേക്കാം. പരമാവധി അവരുടെ ഒപ്പമിരിക്കാൻ ശ്രമിക്കുക, കാരണം നിങ്ങളുടെ പിന്തുണ അവർക്ക് അത്യാവശ്യമാണ്. ഭാഗ്യചിഹ്നം – നീല ലോഗോ

ജെമിനി (Gemini – മിഥുനം രാശി): മെയ് 21നും ജൂൺ 21നും ഇടയിൽ ജനിച്ചവർ

കൃത്യമായ ദിനചര്യകൾ നിങ്ങൾ പാലിക്കാൻ ശ്രമിക്കുകയും അവ പിന്തുടരുകയും വേണം. നിങ്ങളെ തേടി ദൂരത്തു നിന്നും എത്തുമെന്ന് അറിയിച്ച വിരുന്നുകാർ അവരുടെ യാത്ര പിന്നീട് ഒരു ദിവസത്തേക്ക് മാറ്റി വെക്കും. ജോലികൾ മികച്ച രീതിയിൽ പൂർത്തിയാക്കാൻ ശ്രമിക്കുക. നന്നായി പെർഫോം ചെയ്യാൻ നല്ല രീതിയിൽ തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. ഭാഗ്യചിഹ്നം – ഒരു പുതിയ പേന

കാൻസർ (Cancer – കർക്കിടകം രാശി): ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ

നിങ്ങളുമായി പുതുതായി സൗഹൃദം ആരംഭിച്ച ആളുകളുടെ ചില നീക്കങ്ങളോട് നിങ്ങൾക്ക് എതിർപ്പ് ഉണ്ടാകാം. ചിലപ്പോൾ പുതിയ ബന്ധങ്ങൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങളുടെ വീട്ടിൽ നിങ്ങൾ വളരെ അധികം സമാധാനം കണ്ടെത്തും. ഭാഗ്യചിഹ്നം – ഒരു നാടോടിക്കഥ

ലിയോ (Leo – ചിങ്ങം രാശി): ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ

നിങ്ങളുടെ മനസിലുള്ള വികാരങ്ങൾ ഇന്നത്തെ ദിവസം മറച്ചു പിടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കാരണം ഇന്ന് നിങ്ങൾ നിങ്ങളുടെ ചിന്തകൾ പങ്കുവെക്കുന്നതും കാത്ത് മറ്റൊരാൾ ഉണ്ടാകും. അവരെ അകറ്റി നിർത്താതെയിരിക്കുക. വളരെ പ്രശസ്തനായ ഒരു വ്യക്തി നിങ്ങളെ ഒരു ശുഭ വാർത്ത അറിയിക്കും. നിങ്ങളുടെ ജോലി എളുപ്പമാക്കാൻ ആവശ്യമായ കാര്യങ്ങൾ വളരെ എളുപ്പം ലഭിക്കും. ഭാഗ്യചിഹ്നം – പ്രിയപ്പെട്ട ഒരു വളർത്തുമൃഗം

വിർഗോ (Virgo – കന്നി രാശി): ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ

വളരെ മികച്ച ദിനമായിരിക്കും ഇന്ന്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഉയരുന്നത് നിങ്ങൾ അനുഭവിച്ചറിയും. വരുമാന സ്രോതസ്സുകൾ സജീവമായി പ്രവർത്തിക്കും. ഒരു പുതിയ കാര്യം ചെയ്യാനായി നിങ്ങൾ സ്വയം തയ്യാറെടുക്കും. നിങ്ങളെ തേടി ഒരു സുഹൃത്ത് എത്തും. ആ സുഹൃത്ത് കാര്യമായ ഏതോ പ്രശ്നത്തിൽ അകപ്പെട്ടിട്ടുണ്ടാകും. നിങ്ങൾക്ക് സാധിക്കുന്നതുപോലെ സുഹൃത്തിനെ സഹായിക്കാൻ ശ്രമിക്കുക. ഭാഗ്യചിഹ്നം – പാതി നിറഞ്ഞ ഒരു ജഗ്ഗ്

ലിബ്ര (Libra – തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ

പുതിയ സൗഹൃദങ്ങൾ നിങ്ങളെ തേടിയെത്തും. പുതിയ സൗഹൃദങ്ങളെ പൂർണമായി അംഗീകരിക്കാൻ നിങ്ങളുടെ മനസ്സിൽ ആശയ കുഴപ്പം രൂപപ്പെടും. അവയെ ഉൾകൊള്ളാൻ നിങ്ങൾക്ക് സമയമെടുക്കും. നിങ്ങൾ ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കും. ഭാഗ്യചിഹ്നം – ഒരു പഴയ ആൽബം

സ്‌കോർപിയോ (Scorpio – വൃശ്ചിക രാശി) : ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ

സംഗീത പ്രിയർക്ക് ഏറ്റവും സന്തോഷകരമായ ദിനം ആയിരിക്കും ഇന്ന്. സംഗീതം നിങ്ങൾക്ക് വളരെ അധികം ആഹ്ലാദം നൽകും. നിങ്ങൾ വാടകയ്ക്ക് ആണ് താമസിക്കുന്നതെങ്കിൽ പുതിയ ചില പ്രശനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ സുഗമായി വിശ്രമിക്കാൻ വരെ തടസങ്ങൾ ഉണ്ടാകും. ഭാഗ്യചിഹ്നം – ഒരു അമേത്തിസ്റ്റ് ക്രിസ്റ്റൽ

സാജിറ്റെറിയസ് ( Sagittarius – ധനു രാശി): നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ

വളരെ വലിയ പ്രശ്‌നത്തിൽ അകപ്പെട്ടു നിങ്ങൾ നിൽക്കുമ്പോൾ സമയോചിതമായ സഹായം നിങ്ങൾക്ക് ലഭിക്കും. ഈ സഹായം നിങ്ങൾക്ക് പുതിയ ജീവിതം നൽകും. സമയപരിധികൾ പലപ്പോഴും നിങ്ങളെ സമ്മർദ്ദത്തിലാക്കും. പ്രതിബദ്ധതയോടുകൂടി പ്രവർത്തിക്കുക. നിങ്ങൾക്ക് ചെയ്തു തീർക്കേണ്ട ജോലി തീർക്കാൻ സാധിക്കാത്തതിനാൽ നിന്നാണ് ഉറക്കം കളഞ്ഞ് ജോലി ചെയ്യേണ്ടതായി വരും. ഭാഗ്യചിഹ്നം – പൂർത്തിയാകാത്ത ആർട്ട് പെയിന്റിംഗ്

കാപ്രികോൺ (Capricorn – മകരം രാശി): ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ

മനോഹരമായ അലങ്കാര വസ്തുക്കൾ ഇന്ന് നിങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ സാധ്യതയുണ്ട്. കലാപരമായ നിങ്ങളുടെ കഴിവുകൾ ഉപയോഗിക്കാൻ ഉത്തമമായ സമയമാണ്. അവ നിങ്ങളെ ഇന്നത്തെ ദിവസം നിരാശപ്പെടുത്തില്ല. വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ വിദഗ്ധർക്കും വളരെ തിരക്കുള്ള ദിവസമായിരിക്കും ഇന്ന്. ഭാഗ്യചിഹ്നം – റൂബിക്‌സ് ക്യൂബ്

അക്വാറിയസ് (Aquarius – കുംഭം രാശി): ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ

ഇന്നത്തെ ദിവസം എല്ലാവരിൽ നിന്നും അകന്ന് തനിച്ച് നിങ്ങളുടേതായ ലോകത്തായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കും. നിങ്ങളുടെ പഴയ പല ഓർമകളും നിങ്ങളെ ഇന്ന് വേട്ടയാടിയേക്കാം. നിങ്ങളുടെ ഒരു ആരാധകൻ ഇന്നത്തെ ദിവസം നിങ്ങളെ തേടി വന്നേക്കാം. ദഹന സംബന്ധമായ പ്രശ്നങ്ങൾ നിങ്ങളെ അലട്ടും. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക. ഭാഗ്യചിഹ്നം – വെള്ളി ആഭരണങ്ങൾ

പിസെസ് (Pisces – മീനം രാശി) : ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ

ഇന്നത്തെ ദിവസം ഒരു പ്രത്യേക അംഗീകാരം നിങ്ങൾക്ക് ലഭിക്കും. ജോലിയിൽ നിന്നും തിരക്കുള്ള ജീവിതത്തിൽ നിന്നും ഒരു ഇടവേള ആവശ്യമായി വന്നേക്കാം. വിശ്രമ വേളകൾ എങ്ങനെ ചെലവഴിക്കണം എന്ന് നിങ്ങൾ ആസൂത്രണം ചെയ്യും. നിങ്ങൾക്ക് ചർമ രോഗങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. വൈദ്യ സഹായം കൃത്യ സമയത്ത് തേടണം.
ഭാഗ്യചിഹ്നം – ഒരു ഈന്തപ്പന

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close