NEWSTECH

ഷഓമിയുടെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണ്‍ ബ്ലാക് ഷാര്‍ക് 4എസ് ഒക്ടോബര്‍ 13ന് അവതരിപ്പിക്കും; പ്രത്യേകതകൾ എന്തെല്ലാമെന്ന് നോക്കാം

കാത്തിരിപ്പുകൾ അവസാനിക്കാൻ ദിവസങ്ങൾ മാത്രം. ഷഓമിയുടെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണ്‍ ബ്ലാക് ഷാര്‍ക് 4എസ് ഒക്ടോബര്‍ 13ന് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. എറ്റവും മികച്ച ഫീച്ചറുകളുമായാണ് ബ്ലാക് ഷാര്‍ക് 4എസ് എത്തുന്നത്. 6.67-ഇഞ്ച് വലുപ്പമുള്ള സൂപ്പര്‍ മോലെഡ് ഡിസ്‌പ്ലേ ആണ് ഇതിന്റെ പ്രധാന പ്രത്യേകത. 144 ഹെട്‌സ് വരെ റിഫ്രഷ് റേറ്റ് ലഭിക്കുമെന്ന് റിപ്പോട്ടുകളുണ്ട്. 64-എംപിയുടെ പ്രധാന ക്യാമറ അടക്കം ട്രിപ്പിള്‍ പിന്‍ ക്യാമറാ സെറ്റ്-അപ്പാണ് ഇതിനുള്ളത്. മുന്‍ ക്യാമറ എടുത്തു നോക്കിയാൽ 20 എംപി ആണ് ഉള്ളത്. സ്‌നാപ്ഡ്രാഗണ്‍ 888 പ്ലസ് 5ജി ആയിരിക്കും പ്രോസസര്‍. കുറഞ്ഞ വേരിയന്റിന് 6ജിബി റാമും 128 ജിബി സ്റ്റോജ് ശേഷിയും പ്രതീക്ഷിക്കുന്നു. 120w ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടും ഫോണിന് ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close