NEWSSPORTSTrending

ഐപിഎൽ പതിനഞ്ചാം സീസൺ; മുംബൈ ഇന്ത്യൻസ് നിലനിർത്തുന്ന നാല് താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം

മുംബൈ: വരുന്ന ഐപിഎൽ പതിനഞ്ചാം സീസണിന് മിമ്പായി താരലേലം നടക്കാനിരിക്കെ മുംബൈ ഇന്ത്യൻസ് നിലനിർത്തുന്ന നാല് താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, ഇഷാൻ കിഷൻ, കീറോൺ പൊള്ളാർഡ് എന്നിവരെ മുംബൈ നിലനിർത്തും. മുംബൈ ഇന്ത്യൻസിന് വേണ്ടി കഴിഞ്ഞ 2 സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത സൂര്യകുമാർ യാദവിനെ ലേലത്തിലൂടെ സ്വന്തമാക്കാനാണ് മുംബൈ ഇന്ത്യൻസ് ശ്രമിക്കുന്നത്. നവംബർ 30ന് ടീമുകൾ എല്ലാം നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ബിസിസിഐക്ക് സമർപ്പിക്കണം. നാല് താരങ്ങളെ ഓരോ ടീമുകൾക്കും നിലനിർത്താനാകും. മൂന്ന് ഇന്ത്യൻ താരങ്ങളെയോ ഒരു വിദേശ താരത്തെയോ അല്ലെങ്കിൽ രണ്ട് വീതം ഇന്ത്യൻ താരങ്ങളെയും വിദേശ താരങ്ങളെയും നിലനിർത്താം. കഴിഞ്ഞ തവണ മൂന്ന് താരങ്ങളെയും നിലനിർത്തുകയും രണ്ട് റൈറ്റ് ടു മാച്ച് അവസരവും ഫ്രാഞ്ചൈസികൾക്ക് ഉപയോഗിക്കാമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close