KERALANEWS

പ്രതിഷേധം ഫലം കണ്ടു: എൽജിഎസ് റാങ്ക് പട്ടികയുടെ കാലാവധി സെപ്റ്റംബർ വരെ നീട്ടും

തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയുടെ കാലാവധി നീട്ടാന്‍ ഉത്തരവ്. സെപ്റ്റംബര്‍ 20 വരെ നീട്ടാനാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണ്‍ ഉത്തരവിട്ടത്. റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി.

സംസ്ഥാനത്തെ ഏറ്റവും വലിയ റാങ്ക് പട്ടികകളായ എല്‍ഡിസി, എല്‍ജിഎസ് ലിസ്റ്റുകളുടെ കാലാവധി ഓഗസ്റ്റ് 3ന് അവസാനിക്കും. കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ സെക്രട്ടേറിയറ്റ് നടയില്‍ സമരം ആരംഭിച്ചിട്ടുണ്ട്. പുതിയ റാങ്ക് പട്ടികകള്‍ നിലവില്‍ വരുന്നതു വരെ ഇപ്പോഴത്തെ പട്ടികകളുടെ കാലാവധി നീട്ടണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.

എല്‍ജിഎസ് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് ഏതാനും മാസങ്ങള്‍ക്ക് മുന്‍പു സെക്രട്ടേറിയറ്റിനു മുന്‍പില്‍ സമരം നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു സര്‍ക്കാര്‍ ഒട്ടേറെ ഉറപ്പുകള്‍ നല്‍കി സമരം അവസാനിപ്പിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close