INDIANEWS

സൗദിയില്‍ ജീവിതം സാധാരണ നിലയിലേക്ക്; നാളെ മുതൽ പൊതു സ്ഥലങ്ങളിൽ മാസ്ക് വേണ്ട

സൗദി: കോവിഡിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. നാളെ മുതൽ പൊതു സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കേണ്ടതില്ല. കൂടാതെ പൊതു പരിപാടികളിൽ പരമാവധി ആളുകളെ പങ്കെടുപ്പിക്കാം. മക്കയിലും മദീനയിലും എല്ലാ വിശ്വാസികള്‍ക്കും പ്രവേശനത്തിനും നാളെ മുതല്‍ അനുമതിയുണ്ട്. വാഹനങ്ങളിലും പൊതു സ്ഥലങ്ങളിലും ഇനി സാമൂഹിക അകലം പാലിക്കേണ്ടതില്ല എന്നിങ്ങനെയാണ് ഇളവുകൾ.

എന്നാല്‍ അടച്ചിട്ട ഹാളുകൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ മാസ്ക് ധരിക്കണം. ഉംറക്കും ഹറമിലെ നമസ്‌കാരത്തിനുമുള്ള പെര്‍മിറ്റ് എടുക്കുന്ന രീതി തുടരും. ഹാളുകളും ഓഡിറ്റോറിയങ്ങളും പൂര്‍ണ ശേഷിയില്‍ ഉപയോഗിക്കാം. പള്ളികളില്‍ പ്രോട്ടോകോളുകള്‍ കര്‍ശനമായി തുടരാന്‍ നിര്‍ദേശമുണ്ട്. പുതിയ മാറ്റങ്ങളോടെ സൗദിയില്‍ സാമൂഹിക ജീവിതം സാധാരണ നിലയിലേക്കെത്തും. അതേ സമയം, ഇന്ത്യക്കാരുടെ മടക്കയാത്രയില്‍ കാത്തിരിപ്പ് തുടരുകയാണ്. വിമാന സര്‍വീസുകള്‍ തുറന്നേക്കുമെന്നാണ് പ്രവാസികളുടെ പ്രതീക്ഷ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close